Home Featured ബെംഗളൂരു: വിധാൻ സൗധയ്ക്കുള്ളിലെ ടൂർ സർവീസ് ; പ്രവേശന ഫീസ് നിശ്ചയിച്ച് സംസ്ഥാന ടൂറിസം വകുപ്പ്

ബെംഗളൂരു: വിധാൻ സൗധയ്ക്കുള്ളിലെ ടൂർ സർവീസ് ; പ്രവേശന ഫീസ് നിശ്ചയിച്ച് സംസ്ഥാന ടൂറിസം വകുപ്പ്

by admin

ബെംഗളൂരു: വിധാൻ സൗധയ്ക്കുള്ളിലെ ടൂർ സർവീസിനു പ്രവേശന ഫീസ് നിശ്ചയിച്ച് സംസ്ഥാന ടൂറിസം വകുപ്പ്. ഒരാൾക്ക് 150 രൂപ പ്രവേശന ഫീസ് ഈടാക്കും. വിനോദസഞ്ചാരികളെ 30 പേരടങ്ങുന്ന ഗ്രൂപ്പുകളായി വിഭജിക്കുകയും ഓരോ ഗ്രൂപ്പിനും മേൽനോട്ടം വഹിക്കാൻ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്യുമെന്ന് വകുപ്പ് അറിയിച്‌ഭ. കൂടാതെ, ഈ ഗ്രൂപ്പുകളെയെല്ലാം നിരീക്ഷിക്കാൻ വകുപ്പ് ടൂറിസ്റ്റ് ഓഫീസർമാരെ നിയമിക്കും.ഗൈഡ് സേവനങ്ങൾ, അധിക സുരക്ഷാ ഉദ്യോഗസ്ഥർ, അറ്റകുറ്റപ്പണി ചെലവുകൾ എന്നിവയ്ക്കാണ് ഫീസ് ഈടാക്കുന്നത്.

നേരത്തെ ഒരാൾക്ക് 20- 50 രൂപ എൻട്രി ഫീ നൽകണമെന്ന് സ്‌പീക്കർ യു. ടി. ഖാദർ വകുപ്പിനോട് നിർദേശിച്ചിരുന്നു. ചീഫ് സെക്രട്ടറി ശാലിനി രജനീഷ് അധ്യക്ഷനായ യോഗം പ്രവേശന ഫീസ്, ടൂറിസ്റ്റ് മാർഗ്ഗനിർദ്ദേശങ്ങൾ, സുരക്ഷ, പ്രവേശന പരിധികൾ, നിയന്ത്രണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്യും. പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും വിധാന സൗധയെ ചുറ്റിക്കാണാനും പഠനം നടത്താനും ഇതുവഴി സാധിക്കും. രാഷ്ട്രപതി ഭവനും ന്യൂഡൽഹിയിലെ പാർലമെന്റും പോലെ ഗൈഡഡ് ടൂറുകൾ ആണ് ഏർപ്പെടുത്തുക.

നിലവിൽ വിനോദസഞ്ചാരികൾക്ക് വിധാൻ സൗധ സന്ദർശിക്കാനും, സൗധയ്ക്ക് മുന്നിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യാനും മാത്രമേ അനുവാദമുള്ളൂ. ടൂറിസം വകുപ്പ് ഇത്തരം ടൂറുകൾ നടത്താൻ പേഴ്‌സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പിൽ (ഡിപിഎആർ) നിന്ന് അനുമതി തേടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ നടപടി.

പതിവ് സർക്കാർ ജോലികൾക്ക് തടസ്സമുണ്ടാകാതിരിക്കാൻ, ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും മറ്റ് സർക്കാർ അവധി ദിവസങ്ങളിലും രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ ടൂറുകൾ നടത്താമെന്ന് ഡിപിഎആർ നിർദേശിച്ചിട്ടുണ്ട്. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ടൂറിസം വകുപ്പ് പുതിയ സോഫ്റ്റ്വെയർ വികസിപ്പിക്കണമെന്ന് ഡിപിഎആർ അണ്ടർ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group