അസർബൈജാൻ വിമാന അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. വിമാനത്തിന്റെ കാബിനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തെത്തിയത്.റഷ്യൻ മാധ്യമമായ ആർ.ടിയിലാണ് ദൃശ്യങ്ങള്‍ വന്നത്.ഒരു യാത്രക്കാരൻ രക്തമൊലിപ്പിച്ച് നില്‍ക്കുന്നതും ഒരാള്‍ വിമാനത്തിനുള്ളില്‍ നിന്നും പുറത്തേക്ക് പോകാൻ ഒരുങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം. പുറത്ത് വന്ന മറ്റൊരു വിഡിയോയില്‍ യാത്രക്കാർ പ്രാർഥിക്കുന്നതും കാണാം. അപകടത്തിന് തൊട്ട് മുമ്ബായിരുന്നു പ്രാർഥന. ഈ സമയത്ത് വിമാനത്തിന്റെ എൻജിനില്‍ നിന്നും അസാധാരണമായ ശബ്ദം ഉണ്ടാവുകയും ചെയ്തു.
62 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ 32 പേർ രക്ഷപ്പെട്ടു. കസഖ്സ്താനിലെ ബാകുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്ക് പോവുകയായിരുന്ന അസർബൈജാൻ എയർലൈൻസിന്‍റെ വിമാനമാണ് തകർന്നു വീണത്.കസഖ്സ്താനിലെ അക്‌തൗ വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നു വീണത്. ഗ്രോസ്നിയിലെ കനത്ത മൂടല്‍മഞ്ഞ് കാരണം വിമാനം വഴിതിരിച്ച് വിട്ടിരുന്നാതായാണ് വിവരം. അക്‌തൗവിന് മൂന്ന് കിലോമീറ്റർ അകലെവച്ചാണ് പൈലറ്റ് അടിയന്തര ലാൻഡിങ് ആവശ്യപ്പെട്ടത്.
അതേസമയം, പക്ഷി ഇടിച്ചതിനെ തുടർന്ന് പൈലറ്റ് അടിയന്തര ലാൻഡിങ് നടത്താൻ തീരുമാനിച്ചതായി പ്രാഥമിക വിവരം ലഭിച്ചെന്ന് റഷ്യൻ വ്യോമയാന നിരീക്ഷണ വിഭാഗം വാർത്താകുറിപ്പിലൂടെ അറിയിച്ചു.
ഭാര്യയെ പരിചരിക്കുന്നതിനായി സ്വയം വിരമിച്ചു; യാത്രയയപ്പ് പാര്‍ട്ടിക്കിടെ ഭാര്യ കുഴഞ്ഞുവീണു മരിച്ചു
ഭാര്യയെ പരിചരിക്കാനായി സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നടന്ന പാർട്ടിയില്‍വെച്ച് ഭാര്യ കുഴഞ്ഞു വീണു മരിച്ചു.രാജസ്ഥാനിലെ കോട്ടയിലാണ് സംഭവമുണ്ടായത്. രാജസ്ഥാനിലെ വെയർഹൗസില്‍ മാനേജറായി ജോലി നോക്കിയിരുന്നു ദേവേന്ദ്ര സാൻഡലാണ് ഭാര്യ ദീപികയെ പരിചരിക്കുന്നതിനായി സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ചത്.ദേവേന്ദ്ര സാൻഡലിനായി ജീവനക്കാർ പാർട്ടി ഒരുക്കിയിരുന്നു.
പാർട്ടിയില്‍വെച്ച് സാൻഡലിന് ബൊക്കെ സമ്മാനിച്ചു.ഇതിനിടെ ദേവേന്ദ്ര സാൻഡലിന്റെ സഹപ്രവർത്തകരോട് ചിരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്ന ദീപിക കുഴഞ്ഞു വീഴുകയായിരുന്നു.ചെയറില്‍ നിന്നും കുഴഞ്ഞു വീണ അവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.