മുംബൈ: മകള്‍ക്കിട്ട പേര് പങ്കുവച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും. കുഞ്ഞിനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് പേരും വെളിപ്പെടുത്തിയത്. ‘വാമിക’ എന്നാണ് പേരിട്ടിരിക്കുന്നത്.
‘സ്‌നേഹവും സാന്നിധ്യവും കടപ്പാടും ജീവിത രീതിയാക്കി ഞങ്ങള്‍ ജീവിച്ചു. എന്നാല്‍ ഈ കുഞ്ഞ്, വാമിക അതിനെ പൂര്‍ണമായും പുതിയ തലത്തിലെത്തിച്ചിട്ടുണ്ട്. കണ്ണുനീര്‍, ചിരി, സങ്കടം, ആനന്ദം എന്നീ വികാരങ്ങള്‍ ചിലപ്പോള്‍ മിനിറ്റുകള്‍ക്കുള്ളില്‍ അനുഭവിക്കുന്നു. ഉറക്കം ബുദ്ധിമുട്ടാണെങ്കിലും ഞങ്ങളുടെ ഹൃദയങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. നിങ്ങളുടെ ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നല്ല ഊര്‍ജത്തിനും എല്ലാവര്‍ക്കും നന്ദി’.-അനുഷ്ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു
കഴിഞ്ഞമാസം പതിനൊന്നിനാണ് ഇരുവര്‍ക്കും പെണ്‍കുട്ടി ജനിച്ചത്
വിരാട് കോഹ്‌ലിയാണ് അച്ഛനായ സന്തോഷം ഇന്‍സ്റ്റയിലൂടെ ആരാധകരെ അറിയിച്ചത്. സ്വകാര്യതയെ മാനിക്കണമെന്നും മകളുടെ ചിത്രം പകര്‍ത്തരുതെന്നും കോഹ്‌ലിയും അനുഷ്‌കയും നേരത്തേ അഭ്യര്‍ഥിച്ചിരുന്നു.