വാരണാസി: ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെക്കെതിരേ യുപി പോലിസ് കേസെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിഡിയോ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് കേസ്. പിച്ചെ കൂടാതെ ഗൂഗിളിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും കേസില്‍ ഉള്‍പെടുത്തിട്ടുണ്ട്. പിന്നീട് വിഡിയോ പ്രചരിച്ചതുമായി ബന്ധപ്പെട്ട് സുന്ദര്‍ പിച്ചെക്കും ഗൂഗിള്‍ തലവന്മാരായ മൂന്നുപേര്‍ക്കും ബന്ധമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എഫ്.ഐ.ആറില്‍നിന്ന് ഇവരുടെ പേര് നീക്കം ചെയ്തതായി പോലിസ് ഉദ്യോഗസ്ഥര്‍ പി.ടി.ഐയോട് പറഞ്ഞു.
പിച്ചെക്ക് പുറമെ സജ്ഞയ് കുമാര്‍ ഗുപ്ത ഉള്‍പ്പെടെയുള്ള മൂന്ന് ഗൂഗിള്‍ ഉദ്യോഗസ്ഥരെയാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. ഗൂഗിള്‍ മേധാവികള്‍ക്ക് പുറമെ ഗാസിപൂര്‍ ജില്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഗീതജ്ഞര്‍, റെക്കോര്‍ഡിങ് സ്റ്റുഡിയോ, പ്രാദേശിക മ്യൂസിക് ലേബല്‍ കമ്ബനി എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ പേരുകളും എഫ്.ഐ.ആറില്‍ ഉണ്ട്. ഫെബ്രുവരി ആറിനാണ് യു.പിയിലെ ബേലുപുര് പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുന്നത്.
ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിന്റെ 67ാം വകുപ്പ്പ്രകാരമുള്ള കുറ്റങ്ങളും ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്
- മദ്യപിച്ച് വാഹനം ഓടിക്കുന്നവർ ജാഗ്രതൈ.. ഹൈടെക് ബ്രത്ത് അനലൈസര്‍ വരുന്നു
- ഗോവധ നിരോധന ബില്‍:കര്‍ണാടക ഉപരിസഭയിൽ ബി.ജെ.പി പിന്തുണയില്‍ ചെയര്മാന് സ്ഥാനം ജെ.ഡി-എസിന്
- കന്നുകാലി കശാപ്പ് നിരോധന ബില്‍ പാസാക്കി കര്‍ണാടക നിയമ നിര്‍മ്മാണ കൗണ്‍സില്‍ .
- ജഡ്ജിയോടെ പ്രണയാഭ്യര്‍ത്ഥന നടത്തി മോഷണ കേസു പ്രതി, നടകീയ രംഗങ്ങൾ.
- പ്രായപൂര്‍ത്തിയാവാത്തവരുടെ വിവാഹം അധികൃതരെ അറിയിക്കുന്നവര്‍ക്ക് 2,500 രൂപ പ്രതിഫലം
- വടം വലിച്ചാലും ഇനി സർക്കാർ ജോലി; വടംവലി ഉള്‍പ്പെടെ 21 ഇനങ്ങളെയാണ് കേന്ദ്ര സര്‍ക്കാര്‍ സ്പോര്‍ട്സ് ക്വോട്ടയ്ക്ക് കീഴില്‍ ഉള്‍പ്പെടുത്തിയത്.
- ശ്രീരാമക്ഷേത്ര നിര്‍മാണത്തിന് കൈകോര്‍ത്ത് ബെംഗളൂരുവിലെ ക്രിസ്ത്യന്‍ വിഭാഗം; ഒരു കോടി രൂപ കൈമാറി
- ബെംഗളൂരുവിലെ എടിഎം ആക്രമിച്ച് മലയാളിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് കൊള്ളയടിച്ച സംഭവത്തിലെ പ്രതിയെ കോടതി പത്ത് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു