ന്യൂ ഡല്‍ഹി: സെപ്റ്റംബറില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ അണ്‍ലോക്ക് 5ന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ നവംബര്‍ അവസാനം വരെ നീട്ടി. പുതിയ ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പുറത്തിറക്കിയത്.
കോവിഡ് വ്യാപനം കുത്തനെ കുറഞ്ഞു കർണാടക; തുടർച്ചയായി ഇന്നലെയും രോഗ ബാധയിൽ കുറവ്
പുതുക്കിയ ഉത്തരവ് അനുസരിച്ച് സിനിമ ഹാളുകള്‍, നീന്തല്‍ക്കുളങ്ങള്‍, സ്‌പോര്‍ട്‌സ് പരിശീലനകേന്ദ്രങ്ങള്‍ എന്നിവ തുറക്കുന്നതും നിയന്ത്രണങ്ങളോടെയുള്ള ഒത്തുചേരലുകള്‍ അനുവദിക്കുന്നതുമടക്കമുള്ള മാാര്‍ഗ നിര്‍ദേശങ്ങള്‍ നവംബര്‍ അവസാനം വരെ പ്രാബല്യത്തില്‍ വരും. കണ്‍ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ഡൗണ്‍ നടപ്പിലാക്കുന്നത് കര്‍ശനമായി തുടരുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഇത് സംബന്ധിച്ച് പുതിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഈ സ്ഥിതി തുടരുന്നതായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.
കേരളത്തിലേക്കുള്ള യാത്ര കഠിനമാകും : കുരുക്കു മുറുക്കാൻ കേരള സർക്കാർ