ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്നതില്‍ കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന.
കഴിഞ്ഞ മൂന്ന് മാസമായി ഇന്ത്യയിലെ കൊവിഡ് കേസുകള്‍ തുടര്‍ച്ചയായി കുറയുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ പ്രതിനിധി ഡോ. റോഡെറിക്കോ ഒഫ്രിന്‍ പറഞ്ഞു. ഇന്ത്യയിലെ ജനസംഖ്യയുടെ തീവ്രത കണക്കിലെടുക്കുമ്ബോള്‍ കേന്ദ്രസര്‍ക്കാരിന് അഭിമാനിക്കാമെന്ന് റോഡെറിക്കോ ഒഫ്രിന്‍ പറഞ്ഞു. കൊവിഡിനെ പ്രതിരോധിക്കാനായുള്ള ഇന്ത്യയുടെ ജാഗ്രതയും അച്ചടക്കവും കരുത്തും ഫലം കണ്ടു. വെറും 22 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ 6 മില്യണ്‍ ആളുകള്‍ക്ക് വാക്സിന് നല്കി. ഏറ്റവും വേഗത്തില്‍ 60 ലക്ഷം പേര്‍ക്ക് വാക്സിന് നല്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും ഒഫ്രിന്‍ ചൂണ്ടിക്കാട്ടി.
ലക്ഷം രൂപയുടെ കഞ്ചാവുമായി രണ്ട് മലയാളി യുവാക്കൾ ബാംഗ്ളൂരിൽ പിടിയിൽ
പണത്തിന് ക്ഷാമം, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ജെഡിഎസ് മത്സരത്തിനില്ലെന്ന് എച്ച്.ഡി.ദേവഗൗഡ.
ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 12923 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ഇതുവരെ 70,17,114 ആളുകള്‍ വാക്സിന് സ്വീകരിച്ചു. വികസിത രാജ്യങ്ങള്‍ക്കുപോലും സാധിക്കാത്ത നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. 70 ലക്ഷം ആളുകള്‍ക്ക് വാക്സിന് നല്കാന് 26 ദിവസങ്ങളാണ് ഇന്ത്യയ്ക്ക് ആവശ്യമായി വന്നതെങ്കില്‍ അമേരിക്കയ്ക്ക് 27 ദിവസവും യുകെയ്ക്ക് 48 ദിവസവും വേണ്ടി വന്നിരുന്നു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇതാദ്യമല്ല ഇന്ത്യയെ ലോകാരോഗ്യ സംഘടന അഭിനന്ദിക്കുന്നത്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന കൊവിഡ് വാക്സിനുകള്‍ അയല്‍രാജ്യങ്ങള്‍ക്ക് നല്കുന്നതില് ഇന്ത്യ കാണിച്ച മാതൃകയെ ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് അഭിന്ദിച്ചിരുന്നു.
- മദ്യപിച്ച് വാഹനം ഓടിക്കുന്നവർ ജാഗ്രതൈ.. ഹൈടെക് ബ്രത്ത് അനലൈസര്‍ വരുന്നു
- ഗോവധ നിരോധന ബില്‍:കര്‍ണാടക ഉപരിസഭയിൽ ബി.ജെ.പി പിന്തുണയില്‍ ചെയര്മാന് സ്ഥാനം ജെ.ഡി-എസിന്
- കന്നുകാലി കശാപ്പ് നിരോധന ബില്‍ പാസാക്കി കര്‍ണാടക നിയമ നിര്‍മ്മാണ കൗണ്‍സില്‍ .
- ജഡ്ജിയോടെ പ്രണയാഭ്യര്‍ത്ഥന നടത്തി മോഷണ കേസു പ്രതി, നടകീയ രംഗങ്ങൾ.
- പ്രായപൂര്‍ത്തിയാവാത്തവരുടെ വിവാഹം അധികൃതരെ അറിയിക്കുന്നവര്‍ക്ക് 2,500 രൂപ പ്രതിഫലം
- വടം വലിച്ചാലും ഇനി സർക്കാർ ജോലി; വടംവലി ഉള്‍പ്പെടെ 21 ഇനങ്ങളെയാണ് കേന്ദ്ര സര്‍ക്കാര്‍ സ്പോര്‍ട്സ് ക്വോട്ടയ്ക്ക് കീഴില്‍ ഉള്‍പ്പെടുത്തിയത്.
- ശ്രീരാമക്ഷേത്ര നിര്‍മാണത്തിന് കൈകോര്‍ത്ത് ബെംഗളൂരുവിലെ ക്രിസ്ത്യന്‍ വിഭാഗം; ഒരു കോടി രൂപ കൈമാറി
- ബെംഗളൂരുവിലെ എടിഎം ആക്രമിച്ച് മലയാളിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് കൊള്ളയടിച്ച സംഭവത്തിലെ പ്രതിയെ കോടതി പത്ത് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു