Home Featured ഉമ തോമസ് എം എല്‍ എ വെന്റിലേറ്ററില്‍, മസ്തിഷ്‌കത്തിനും നട്ടെല്ലിനും ശ്വാസകോശത്തിനും പരിക്ക്

ഉമ തോമസ് എം എല്‍ എ വെന്റിലേറ്ററില്‍, മസ്തിഷ്‌കത്തിനും നട്ടെല്ലിനും ശ്വാസകോശത്തിനും പരിക്ക്

by admin

കലൂർ സ്റ്റേഡിയത്തിലെ സ്റ്റേജിൽ നിന്നുവീണ ഉമാ തോമസ് എം.എൽ.എ.യുടെ തലച്ചോറിനും ശ്വാസകോശത്തിനും വാരിയെല്ലിനും ക്ഷതം സംഭവിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. തലച്ചോറിനേറ്റ ക്ഷതം കാരണം നിലവിൽ എംഎൽഎ വെന്റിലേറ്ററിൽ ആണ്. ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും 24 മണിക്കൂർ നിരീക്ഷണത്തിൽ കഴിയണമെന്നും ഡോക്ടറ്റ്‌മാർ അറിയിച്ചു. തുടർ ചികിത്സകൾ നിർണായകമാണെന്നും ഡോക്ടർമാർ കൂട്ടിച്ചേർത്തു.ഉമ തോമസ് നിലവിൽ അബോധാവസ്ഥയിൽ തുടരുമ്പോൾ തന്നെ അടിയന്തിര ശസ്ത്രക്രിയ ആവശ്യമില്ലായെന്ന് റെനൈ മെഡിസിറ്റി അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു.

ബെന്നി ബെഹ്നാൻ, ദീപ്തി മേരി വർഗീസ് അടക്കമുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ആശുപത്രിയിൽ എത്തിയിട്ടുണ്ട്.ലോക റെക്കോർഡ് നേട്ടം ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 12000 നർത്തകർ അണിനിരന്ന നൃത്ത പരുപാടി തുടങ്ങാനിരിക്കെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് ഉടൻ തന്നെ ഉമ തോമസിനെ ഹോസ്പിറ്റലിലേക്ക് മാറ്റി. കലൂർ സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ നിന്നാണ് എംഎൽഎ വീണത്. ഇരുപത്തിയോളം ഉയരത്തിൽ നിന്നാണ് എംഎൽഎ വീണതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ ഹോസ്പിറ്റലിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച എംഎൽഎഒരു ദിവസത്തെ ഒബ്സെർവഷനിലാണ്. ഹോസ്പിറ്റലിൽ പോകുന്ന വഴിക്ക് ഉമ തോമസ് ബോധത്തിലായിരുന്നു എന്ന് കൂടെയുള്ളവർ പറഞ്ഞതായി ഡിസിസി പ്രസിഡന്റ് ഷിയാസ് പറഞ്ഞിരുന്നു

You may also like

error: Content is protected !!
Join Our WhatsApp Group