ന്യൂഡല്‍ഹി: ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഡിഗ്രി കോഴ്സുകള്‍ നടത്താന്‍ യു.ജി.സി അനുമതി.ഇതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് പഠിക്കാന്‍ കൂടുതല്‍ അവസരമൊരുങ്ങും.
3.01ന് മുകളില്‍ പോയിന്റോടെ നാക് അംഗീകാരം ലഭിച്ച സ്ഥാപനങ്ങള്‍, ദേശീയ വിദ്യാഭ്യാസ റാങ്കിംഗില്‍ ആദ്യ 100 റാങ്കുകള്‍ ലഭിച്ച സ്ഥാപനങ്ങള്‍, മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കാണ് അനുമതി.
വിദേശത്തെ മികച്ച ആയിരം സ്ഥാപനങ്ങളുമായി ഇവയ്‌ക്ക് യു.ജി.സിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ സഹകരിക്കാം.ട്വിന്നിംഗ് പ്രോഗ്രാം (വിദേശത്തു നിന്ന് ഡിഗ്രി സ്വന്തമാക്കുന്നത്), ജോയിന്റ് ഡിഗ്രി പ്രോഗ്രാം, ഇരട്ട ഡിഗ്രി പ്രോഗ്രാം (ഡ്യുവല്‍ പ്രോഗ്രാം) തുടങ്ങി മൂന്നു രീതിയില്‍ കോഴ്സുകള്‍ നടത്താം.
ജോയിന്റ് പ്രോഗ്രാമില്‍ കോഴ്സ് പൂര്‍ത്തിയാകുമ്ബോള്‍ ഡിഗ്രി നല്‍കുന്നത് ഇന്ത്യയില്‍. ഇരട്ട ഡിഗ്രി പ്രോഗ്രാമില്‍ രണ്ട് സര്‍വകലാശാലകളും ഡിഗ്രി നല്‍കും.