ബെംഗളൂരു : ബെംഗളൂരുവിൽ ബൈക്കപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. കോഴിക്കോട് കൊടൽ നടക്കാവ് നെച്ചിയിൽ കരുണ വീട്ടിൽ അശ്വിൻ ദാസ്(27), കോട്ടയം മണർകാട് പരുത്തിമൂട് കലൂർകുളങ്കര പറമ്പിൽ (ജോയൽ ഭവൻ) സത്യൻ്റെ മകൻ ജോയൽ (19) എന്നിവരാണ് മരിച്ചത്.ബെംഗളൂരു യെശ്വന്തപുര ജെപി പാർക്ക് ജങ്ഷനിൽ ശനിയാഴ്‌ച പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. രണ്ട് ബൈക്കുകളിൽ വരുകയായിരുന്നു ഇരുവരും.
അശ്വിൻദാസ് ശനിയാഴ്‌ചയും ജോയൽ ഞായറാഴ്ച രാവിലെ ചികിത്സയ്ക്കിടെയുമാണ് മരിച്ചത്.ബെംഗളൂരുവിൽ പ്രതിരോധവകുപ്പിൻ്റെ ഓഫീസിൽ സിവിലിയൻ വിഭാഗത്തിൽ യുഡി ക്ലാർക്കാണ് അശ്വിൻ ദാസ്. പരേതനായ രാമദാസിന്റെയും (റിട്ട. ക്രൈംബ്രാഞ്ച് ഹെഡ് കോൺസ്റ്റബിൾ) ബിന്ദുവിന്റെയും മകനാണ്. സഹോദരി: അംഗിതാദാസ്.ബെംഗളൂരുവിലെ എംഎസ് രാമയ്യ സ്‌കൂൾ ഓഫ് ആർക്കിടെക്ച്ചർ വിദ്യാർഥിയാണ് ജോയൽ. അമ്മ: വിജില
വിവാഹം കഴിഞ്ഞ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ അന്വേഷിക്കുന്നത് ഇക്കാര്യങ്ങളാണ്
എന്തിനും ഏതിനും സംശയങ്ങളുള്ളവരാണ് ഭൂരിഭാഗം ആളുകളും. ഇക്കാര്യങ്ങള്‍ക്കൊക്കെ ഉത്തരം നല്കാൻ ഇക്കാലത്ത് ഗൂഗിള്‍ ഉള്ളതിനാല്‍ എല്ലാവരും ഗൂഗിളില്‍ തിരഞ്ഞ് ഉത്തരം കണ്ടെത്തും.ദിവസവും ഒരു തവണയെങ്കിലും ഗൂഗിള്‍ സെർച്ച് ചെയാത്തവരായി ആരും കാണില്ല.അത്തരത്തില്‍ വിവാഹ ശേഷം യുവതികള്‍ക്ക് ആയിരം സംശയങ്ങളായിരിക്കും മനസ്സില്‍. മറ്റൊരു വീട്ടിലേക്ക് പറിച്ചു നടപ്പെടുന്നതിന്റെ ആശങ്കയും ആധിയുമെല്ലാം ഭൂരിഭാഗം യുവതികള്‍ക്കുമുണ്ടാകും.
മറ്റുള്ളവരോട് ചോദിയ്ക്കാൻ മടിയുള്ള പല കാര്യങ്ങളും ഇവരുടെ മനസിനെ അലട്ടിക്കൊണ്ടിരിക്കും. ഇങ്ങനെ വിവാഹ ശേഷം യുവതികള്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരയുന്നത് എന്താണെന്ന് അറിയാമോ?അതിനെ സംബന്ധിച്ച് പുതിയ ഗവേഷണങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിവാഹശേഷം മിക്ക സ്ത്രീകളും ചെറിയ പ്രശ്നങ്ങള്‍ക്ക് പോലും ഉത്തരം തേടുന്നത് ഗൂഗിളിലാണെന്ന് ഈ സർവേയില്‍ പറയുന്നു.
പുതുതായി വിവാഹിതരായ സ്ത്രീകള്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തെരയുന്ന ചോദ്യം എന്തൊക്കെയാണെന്ന് നോക്കിയാലോ? വിവാഹശേഷം മിക്ക സ്ത്രീകളും ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തെരയുന്നത് ഭർത്താവിനെ എങ്ങനെ നിയന്ത്രിക്കാമെന്നാണ്. തന്റെ ഭർത്താവിനെ ഇംപ്രസ് ചെയ്യാനുള്ള വഴികള്‍ മുതല്‍ ഭർത്താവിനെ സന്തോഷിപ്പിക്കാനുള്ള വഴികള്‍, ഭർത്താവിന്റെ പ്രിയപ്പെട്ട ഭക്ഷണത്തിന്റെ പാചകക്കുറിപ്പ് എന്നിവ വരെ കൂടുതലായി തെരയാറുണ്ടെന്നാണ് റിപ്പോർട്ട്.
ഗർഭം ധരിക്കാനുള്ള ശരിയായ പ്രായം, ഭർത്താവിന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അനുസരിച്ച് കാര്യങ്ങള്‍ അറിയാൻ ഗൂഗിളിനെ ആശ്രയിക്കുന്നു. കൂടാതെ വിവാഹ ശേഷം എങ്ങനെ ഭർത്താവിന്റെ കുടുംബവുമായി ബന്ധം വളർത്തിയെടുക്കാമെന്നും സ്ത്രീകള്‍ തെരയാറുണ്ട്. ഇന്ത്യയിലെ സ്ത്രീകള്‍ അവരുടെ പ്രദേശവും ഭർത്താവിന്റെ പ്രദേശവും തമ്മിലുള്ള മതപരമായ ആചാരങ്ങളിലെ വ്യത്യാസം എന്തൊക്കെയാണെന്നും തിരയാറുണ്ട്.