Home Featured വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതിനിടെ രണ്ടു യുവാക്കള്‍ അറസ്റ്റില്‍

വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതിനിടെ രണ്ടു യുവാക്കള്‍ അറസ്റ്റില്‍

by admin

വിദ്യാർഥികള്‍ക്കും പൊതുജനങ്ങള്‍ക്കും കഞ്ചാവ് വില്‍പ്പന നടത്തുകയായിരുന്ന രണ്ട് യുവാക്കള്‍ മംഗളൂരു റൂറല്‍ പോലീസ് സ്റ്റേഷൻ പരിധിയില്‍ അറസ്റ്റിലായി.മൂഡ് വില്ലേജ് ജോഡുമാർഗ ഹൗസഗൂഡിനടുത്ത് താമസിക്കുന്ന മുഹമ്മദ് ആസിഫ് (34), ഗൂഡ് മസ്ജിദിന് സമീപം താമസിക്കുന്ന എൻ.എ. നിയാസ് (40 ) എന്നിവരാണ് അറസ്റ്റിലായത്. പിലിക്കുള ദൂരദർശൻ സെന്‍റർ ഗേറ്റിന് സമീപത്ത് നിന്നാണ് മംഗളൂരു സൗത്ത് സബ്ഡിവിഷനിലെ ലഹരിവിരുദ്ധ സംഘം യുവാക്കളെ പിടികൂടിയത്. അസി. പൊലീസ് കമ്മീഷണർ ധന്യ എൻ. നായകിന്‍റെ നേതൃത്വത്തില്‍ ഇൻസ്‌പെക്ടർ കെ.ആർ. ശിവകുമാർ, എസ്.ഐ ഡി. അരുണ്‍ കുമാർ, ലഹരി വിരുദ്ധ ടീം എസ്.ഐ. പുനീത്, സാജു നയ്യാർ, മഹേഷ്, അക്‌സർ, തിരുമലേഷ് എന്നിവർ നേതൃത്വം നല്‍കി.

വിവാഹ ചടങ്ങിനിടെ ബാത്ത്റൂമില്‍ പോയി വരാമെന്ന് വധു, സ്വര്‍ണവും പണവുമായി മുങ്ങി

വിവാഹ ചടങ്ങിനിടെ ബാത്ത്റൂമില്‍ പോയി വരാമെന്ന് പറഞ്ഞ് ഇടവേള എടുത്ത വധു സ്വർണവും പണവുമായി മുങ്ങി.ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലാണ് സംഭവം. ഭരോഹിയയിലെ ശിവക്ഷേത്രത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.40കാരനായ വരൻ കമലേഷ് കുമാർ ആദ്യ ഭാര്യയെ നഷ്ടമായതിനെ തുടർന്നാണ് രണ്ടാം വിവാഹത്തിന് തയ്യാറായത്. എന്നാല്‍, വിവാഹത്തിനുള്ള ചടങ്ങുകള്‍ പുരോഗമിക്കവെയാണ് വധു സ്വർണാഭരണങ്ങളും പണവുമെടുത്ത് കടന്നുകളഞ്ഞെന്ന വിവരം കമലേഷ് കുമാർ അറിയുന്നത്. വിവാഹ ബ്രോക്കർക്ക് 30,000 രൂപ കമ്മീഷനായി നല്‍കിയാണ് സീതാപൂരിലെ ഗോവിന്ദ്പൂർ ഗ്രാമത്തിലെ കർഷകനായ കമലേഷ് കുമാർ യുവതിയുമായുള്ള വിവാഹം ഉറപ്പിച്ചത്.

അമ്മയോടൊപ്പമാണ് വധു വിവാഹത്തിനായി ക്ഷേത്രത്തിലെത്തിയത്. കമലേഷും കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെത്തി. പിന്നാലെയാണ് അപ്രതീക്ഷിത സംഭവങ്ങളുണ്ടായത്. യുവതിയ്ക്ക് സാരിയും സൗന്ദര്യവർദ്ധക വസ്തുക്കളും ആഭരണങ്ങളും നല്‍കിയെന്നും വിവാഹച്ചെലവ് താൻ നേരത്തെ വഹിച്ചിരുന്നതായും കമലേഷ് പറഞ്ഞു. തന്റെ കുടുംബത്തെ പുനർനിർമ്മിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും പക്ഷേ എല്ലാം നഷ്ടപ്പെട്ടെന്നും കമലേഷ് കുമാർ കൂട്ടിച്ചേർത്തു.

അതേസമയം, വധു മാത്രമല്ല, വധുവിന്റെ അമ്മയും ഈ സമയം സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതായാണ് വിവരം. ലോക്കല്‍ പൊലീസ് സ്‌റ്റേഷനില്‍ ആരും പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും ആരെങ്കിലും പരാതി നല്‍കിയാല്‍ അന്വേഷിക്കുമെന്നും സൗത്ത് പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാർ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group