ബംഗളൂരു: ബിദർ ആസ്ഥാനമായുള്ള സിവില്‍ കോണ്‍ട്രാക്ടർ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മന്ത്രി പ്രിയങ്ക് ഖാർഗെയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി ശനിയാഴ്ച കലബുറുഗിയില്‍ പ്രതിഷേധ പ്രകടനം നടത്തി.ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര, കർണാടക നിയമസഭ പ്രതിപക്ഷ നേതാവ് ആർ. അശോക, നിയമസഭ കൗണ്‍സില്‍ പ്രതിപക്ഷ നേതാവ് ചളവടി നാരായണസ്വാമി എന്നിവർ നേതൃത്വം നല്‍കി.
കനത്തസുരക്ഷ സന്നാഹങ്ങള്‍ക്കിടയിലും മന്ത്രിക്കെതിരെ മുദ്രാവാക്യങ്ങള്‍ ഉയർത്തി പ്ലക്കാർഡുകളുമേന്തി നേതാക്കള്‍ ജഗത് സർക്കിളില്‍ തടിച്ചുകൂടി. ബി.ജെ.പി ഖാർഗെയുടെ വസതി ഉപരോധിക്കാൻ പദ്ധതിയിട്ടതിനാല്‍ വൻതോതില്‍ പൊലീസിനെ പ്രദേശത്ത് വിന്യസിച്ചിരുന്നു
നാലരക്കോടിയുടെ കഞ്ചാവുമായി മലയാളികള്‍ പിടിയില്‍
അന്താരാഷ്ട്ര വിപണിയില്‍ നാലരക്കോടി രൂപ വിലവരുന്ന പ്രത്യേകതരം കഞ്ചാവുമായി മലയാളി യുവാവിനെ കസ്റ്റംസ് പിടികൂടി.ബാങ്കോക്കില്‍ നിന്ന് മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് പാറമ്ബ് (26) ആണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളുടെ ട്രോളിബാഗില്‍ നിന്ന് 4.147 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പത്ത് പാക്കറ്റുകളാക്കിയാണ് ഇത് സൂക്ഷിച്ചിരുന്നത്.
കഞ്ചാവ് കൊണ്ടുപോവാന്‍ വിമാനത്താവളത്തിന് പുറത്തുകാത്തു നിന്നിരുന്ന കാസര്‍കോട് സ്വദേശി കെ പി അഹമ്മദ് എന്നയാളും അറസ്റ്റിലായി. എന്‍ഡിപിഎസ് നിയമപ്രകാരമാണ് ഇരുവര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്. ഒരു കിലോഗ്രാമില്‍ അധികം കഞ്ചാവുള്ളതിനാല്‍ കേസില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ 20 വര്‍ഷം തടവുശിക്ഷ ലഭിക്കും.