Home Featured ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക്: വൈറലായി യുവാവിന്റെ ട്വീറ്റ്.

ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക്: വൈറലായി യുവാവിന്റെ ട്വീറ്റ്.

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുപ്രസിദ്ധമാണ്. ദിവസവും ആയിരക്കണക്കിന് യാത്രക്കാരാണ് റോഡുകളിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുന്നത്.ആറുകിലോമീറ്റർ സഞ്ചരിക്കാൻ ഒന്നരമണിക്കൂറിലധികം വേണ്ടിവന്നതിനെക്കുറിച്ചുള്ള യുവാവിന്റെ ട്വീറ്റായിരുന്നു ചൊവ്വാഴ്ച സാമൂഹികമാധ്യമങ്ങളിൽ സംസാരവിഷയം.നഗരത്തിലെ ട്രാഫിക് നിയന്ത്രണത്തെ പലപ്പോഴും പിന്തുണച്ചിട്ടുള്ള ചന്ദ്രമൗലി ഗോപാലകൃഷ്ണനാണ് ഒന്നരമണിക്കൂറിലധികം ഗതാഗതക്കുരുക്കിൽപ്പെട്ട കാര്യം ട്വീറ്റ് ചെയ്തത്.

രാവിലെ 7.40-ന് വീട്ടിൽ നിന്നിറങ്ങിയിട്ടും റോഡിൽ കുടുങ്ങിക്കിടക്കുകയാണെന്നും ഇതുവരെ ആറുകിലോമീറ്ററേ ആയുള്ളൂവെന്നുമായിരുന്നു 9.18-ന്റെ ട്വീറ്റ്. കോറമംഗലയിൽനിന്ന് സർജാപുര ഭാഗത്തേക്ക് പോകുകയായിരുന്നു ഇദ്ദേഹം. കുറിപ്പ് വൈറലായതോടെ നഗരത്തിൽ പല സ്ഥലങ്ങളിലും രാവിലെയും വൈകീട്ടും ഇതുതന്നെയാണ് അവസ്ഥയെന്ന് മറുപടിയുമായി ഒട്ടേറെപ്പേർ രംഗത്തെത്തി.

ഗതാഗതക്കുരുക്കിന് അടിയന്തരമായി പരിഹാരം കാണണമെന്ന് പലരും ആവശ്യപ്പെട്ടു.ഔട്ടർ റിങ് റോഡിൽ ലോറി ഇടിച്ച് മരം വീണതാണ് ചൊവ്വാഴ്ച രാവിലെ ഗതാഗതക്കുരുക്കുണ്ടാകാൻ കാരണം. ഇബ്ളൂരിലേക്കുള്ള സർവീസ് റോഡിൽ ലോറി തകരാറിലായി കിടന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി.

രാവിലെ ഓഫീസിൽ പോകാനിറങ്ങിയ ഐ.ടി. ജീവനക്കാരാണ് കൂടുതൽ ബുദ്ധിമുട്ടിയത്. മൂന്നുമണിക്കൂർ ഗതാഗതക്കുരുക്കിൽപ്പെട്ട് വീട്ടിലേക്ക് തിരിച്ചുപോയെന്ന് ഒരു യാത്രക്കാരൻ പറഞ്ഞു.ബെംഗളൂരുവിൽ വർധിച്ചുവരുന്ന ജനസംഖ്യയും ആസൂത്രണമില്ലാതെയുള്ള നഗരവത്കരണവും പൊതുഗതാഗതം കാര്യക്ഷമമാകാത്തതുമെല്ലാം നഗരത്തിലെ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.

മതപഠനശാലയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട വിദ്യാര്‍ത്ഥിനി മാനസിക സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്ന് സൂചന

ബാലരാമപുരത്ത് മതപഠനശാലയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട വിദ്യാര്‍ത്ഥിനി മാനസിക സമ്മര്‍ദ്ദം നേരിട്ടിരുന്ന് എന്ന് സൂചന.സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും മൊഴിയെടുത്തു. ബാലരാമപുരത്തെ അല്‍ അമന്‍ മതപഠന കേന്ദ്രത്തിലാണ് ബീമാപ്പള്ളി സ്വദേശിനി പതിനേഴുകാരി അസ്മിയമോളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്മിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച കുടുംബം നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മതപഠനശാലയിലെ അധ്യാപകരുടെയും ഉസ്താദിന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.അസ്മിയയ്ക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ആഴ്ചയില്‍ ഒരുതവണ അഞ്ചുമിനിറ്റ് ഫോണിലൂടെ കുടുംബത്തെ ബന്ധപ്പെടാം. മാസത്തില്‍ രണ്ട് തവണ മാത്രം മദ്രസയില്‍ എത്തുന്ന കുടുംബത്തെ വിദ്യാര്‍ത്ഥികള്‍ക്ക് കാണാം. ചെറിയപെരുന്നാളിന്റെ അവധിക്ക് ശേഷം മടങ്ങിയെത്തിയ അസ്മിയ അസ്വസ്ഥയായിരുന്നു എന്നാണ് സഹപാഠികളുടെ മൊഴി. കുടുംബത്തിന്റെ ആരോപണവും സഹപാഠികളുടെ മൊഴിയും പരിഗണിച്ച്‌ വിശദമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. അസ്മിയുടെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തണം എന്ന് ആവശ്യപ്പെട്ടുള്ള സമരങ്ങളും ശക്തമാവുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group