ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ്ഷോ നയിച്ച പാത ചാണകവെള്ളം തളിച്ച് ശുദ്ധിയാക്കി നാട്ടുകാര്‍.ദസറ ആഘോഷത്തില്‍ ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹവും ഏറ്റി അംബാരി എഴുന്നള്ളിപ്പ് നടക്കുന്ന പാതയാണ് ശുചീകരിച്ചത്. ഈ റോഡില്‍ മോദിയുടെ റോഡ്ഷോ അരങ്ങേറിയിരുന്നു. രാജപാതയെ മോദി ദുരുപയോഗം ചെയ്തെന്നും ചമുണ്ഡേശ്വരിയുടെ ഭക്തരെന്ന നിലയില്‍ മോദിയുടെ പ്രവൃത്തി വേദനിപ്പിച്ചെന്നും അവര്‍ ചൂണ്ടിക്കാട്ടി.
മൈസൂരു കെ.ആര്‍ സര്‍ക്കിളില്‍നിന്ന് ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനം സായാജി റാവു റോഡില്‍ സര്‍ക്കിളിന് സമീപം പൊലീസ് തടഞ്ഞു. സംഭവത്തില്‍, പൊതുശല്യമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി മൂന്നുപേര്‍ക്കെതിരെ ദേവരാജ് പൊലീസ് കേസെടുത്തു.
കാണാതായ ഫോണുകള്‍ ഇനി എളുപ്പത്തില്‍ കണ്ടെത്താം! ‘സഞ്ചാര്‍ സാഥി’ പോര്‍ട്ടലുമായി കേന്ദ്രസര്‍ക്കാര്‍
നഷ്ടമായ മൊബൈല്‍ ഫോണുകള്‍ എളുപ്പത്തില്‍ വീണ്ടെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.സഞ്ചാര്‍ സാഥി’ പോര്‍ട്ടലിനാണ് കേന്ദ്രം രൂപം നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കേന്ദ്ര ടെലികോം- ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് സഞ്ചാര്‍ സാഥി പോര്‍ട്ടല്‍ അവതരിപ്പിച്ചത്. മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ പേരില്‍ എടുത്തിട്ടുള്ള കണക്ഷനുകള്‍ അറിയാനും, അനാവശ്യ കണക്ഷനുകള്‍ വിച്ഛേദിക്കാനും ഈ പോര്‍ട്ടലിലൂടെ കഴിയുന്നതാണ്.
മൊബൈല്‍ ഫോണ്‍ മേഖലയില്‍ നടക്കുന്ന തട്ടിപ്പുകള്‍ കണ്ടെത്താനും, ഉപഭോക്തൃ സുരക്ഷ ഉറപ്പുവരുത്താനുമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. സഞ്ചാര്‍ സാഥി പോര്‍ട്ടലിലെ ടാഫ്കോപ് എന്ന മോഡ്യൂള്‍ സന്ദര്‍ശിച്ചാല്‍ ഒരാളുടെ പേരില്‍ എടുത്തിട്ടുള്ള മൊബൈല്‍ കണക്ഷനുകളുടെ എണ്ണം അറിയാന്‍ സാധിക്കും. കൂടാതെ, നഷ്ടപ്പെട്ട ഫോണുകള്‍ കണ്ടെടുത്താനും വീണ്ടെടുക്കാനും സെന്‍ട്രല്‍ എക്വിപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ മോഡ്യൂളിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
ഈ ഓപ്ഷന്‍ ഉപയോഗിച്ച് ഏത് സേവന ദാതാക്കളുടെ നെറ്റ്‌വര്‍ക്കില്‍ ഉപയോഗിച്ചാലും പ്രവര്‍ത്തനരഹിതമാക്കാന്‍ കഴിയുന്നതാണ്.സ്വന്തം പേരില്‍ പുതിയ കണക്ഷനുകള്‍ മറ്റാരെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാന്‍ പോര്‍ട്ടലിലെ കെ.വൈ.എം എന്ന മെനു വഴി സേര്‍ച്ച് ചെയ്യാവുന്നതാണ്. ഇതിനായി ഫോണ്‍ നമ്ബര്‍ രജിസ്റ്റര്‍ ചെയ്തു കിട്ടുന്ന ഒടിപി നമ്ബര്‍ നല്‍കിയാല്‍ മതിയാകും. പുതിയത് പഴയതോ ആയ ഫോണ്‍ വാങ്ങുമ്ബോള്‍ അത് ഒറിജിനല്‍ ആണോ എന്നറിയാന്‍ ഐഎംഇഐ നമ്ബര്‍ നല്‍കിയതിനു ശേഷം പരിശോധിക്കാവുന്നതാണ്. പോര്‍ട്ടലില്‍ ഇതുവരെ 4,81,888 ഫോണുകള്‍ ബ്ലോക്ക് ചെയ്യുകയും, 2,43,944 ഫോണുകള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.