Home Featured ട്രെയിന്‍ ടികെറ്റ് ബുകിംഗ് ഇനി എളുപ്പത്തില്‍; ഐ ആര്‍ സി ടി സി ഐപേ എന്ന പേരില്‍ പുതിയ പേയ്‌മെന്റ് ഗേറ്റ്‌വേ ആരംഭിച്ചു.

ട്രെയിന്‍ ടികെറ്റ് ബുകിംഗ് ഇനി എളുപ്പത്തില്‍; ഐ ആര്‍ സി ടി സി ഐപേ എന്ന പേരില്‍ പുതിയ പേയ്‌മെന്റ് ഗേറ്റ്‌വേ ആരംഭിച്ചു.

by admin

ന്യൂഡെല്‍ഹി: ( 14.02.2021) ഇന്ത്യന്‍ റെയില്‍വേ ടൂറിസം ആന്‍ഡ് കാറ്ററിംഗ് കോര്‍പറേഷന്‍ (ഐആര്‍സിടിസി) റെയില്‍ കണക്റ്റ് ആപിനു പുറമെ ഐആര്‍സിടിസി ഐപേ എന്ന പേരില്‍ ഒരു പുതിയ പേയ്‌മെന്റ് ഗേറ്റ്‌വേ ആരംഭിച്ചു. ട്രെയിന്‍ യാത്രക്കാര്‍ക്ക് പേയ്‌മെന്റുകള്‍ ഇനി വളരെ വേഗത്തില്‍ നല്‍കാം.

നഗരത്തിലെ ട്രാഫിക് ജംഗ്ഷനുകളിൽ കുട്ടികൾ കളിപ്പാട്ടങ്ങൾ, പൂക്കൾ, മറ്റ് വസ്തുക്കൾ എന്നിവ വിൽക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക വാദം കേൾക്കാൻ കർണാടക ഹൈക്കോടതി തീരുമാനിച്ചു.

ഇന്റര്‍നെറ്റ് വഴി പണമടയ്ക്കുന്ന ഉപയോക്താക്കള്‍ അവരുടെ യുപിഐ ബാങ്ക് അകൗണ്ടിന്റെയോ ഡെബിറ്റ് കാര്‍ഡിന്റെയോ വിശദാംശങ്ങളും അനുമതിയും നല്‍കിയാല്‍ മതി. പ്ലാറ്റ്‌ഫോമിലെ ഭാവിയിലെ എല്ലാ ഇടപാടുകള്‍ക്കും ഉപയോക്താക്കള്‍ക്ക് ഈ വിശദാംശങ്ങള്‍ ഉപയോഗിക്കാം.

ശാന്തിനഗർ ബസ് സ്റ്റേഷൻ പണയപ്പെടുത്തി 160 കോടി വായ്പ എടുത്തു

ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്ലികേഷന്‍ വഴിയോ ട്രെയിന്‍ ടികെറ്റ് ബുക് ചെയ്താല്‍ ഇന്‍സ്റ്റന്റ് റീഫന്‍ഡ് ലഭിക്കാനും ഐആര്‍സിടിസി ഐപിഐ അനുവദിക്കും. ഐആര്‍സിടിസി വ്യക്തമാക്കുന്നതിനനുസരിച്ച്‌, ഓടോപേ ആപ്ലികേഷന്‍ സൗകര്യം ഉപയോക്താക്കള്‍ക്ക് ടികെറ്റ് ബുക് ചെയ്യാനും റീഫന്‍ഡ് നടപടിക്രമങ്ങള്‍ എളുപ്പമാക്കാനും സഹായിക്കും.

തീപ്പെട്ടിക്കൊള്ളി കൊണ്ട് മുറിയുടെ അളവെടുപ്പിച്ചു; മംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികളെ റാഗ് ചെയ്ത 11 മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍.

ഒരു ടികെറ്റ് റദ്ദാക്കാന്‍ അവര്‍ തീരുമാനിക്കുകയാണെങ്കില്‍, പണം തിരികെ ബാങ്കിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിലൂടെ ഈ ആപ്ലികേഷനില്‍ ഉപയോക്താക്കളുടെ വിശ്വാസ്യത വര്‍ധിക്കുന്നു.ബസ് ടികെറ്റ് ബുക് ചെയ്യാനും ഐആര്‍സിടിസി ഉപയോക്താക്കളെ അനുവദിക്കുന്നു. കഴിഞ്ഞ ആഴ്ച, ഐആര്‍സിടിസി ടികെറ്റിംഗ് വെബ്‌സൈറ്റ് ഓണ്‍ലൈന്‍ ബസ് ടികെറ്റ് ബുകിംഗ് സേവനങ്ങള്‍ ആരംഭിച്ചു.

യാത്രക്കാര്‍ക്ക് സീറ്റുകള്‍ തിരഞ്ഞെടുക്കാനും ഇഷ്ടാനുസരണം ബസുകള്‍ തിരഞ്ഞെടുക്കാനും കഴിയും. യുപിഎസ്‌ആര്‍ടിസി, എപിഎസ്‌ആര്‍ടിസി, ജിഎസ്‌ആര്‍ടിസി, ഒഎസ്‌ആര്‍ടിസി, കേരള ആര്‍ടിസി എന്നിവയുള്‍പ്പെടെ സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍ ബസുകളും ഉപയോക്താക്കള്‍ക്ക് ബുക് ചെയ്യാം. മൊബൈല്‍ വഴിയും ബസ് ടികെറ്റ് ബുക് ചെയ്യാനാവും.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group