രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ ഓടിച്ചു തുടങ്ങിയതിന് പിന്നാലെ സുരക്ഷാനിബന്ധനകള്‍ റെയില്‍വെ കര്‍ക്കശമാക്കി.
ഉത്സവകാലം പ്രമാണിച്ച് 392 സ്‌പെഷ്യല്‍ ട്രെയിനുകളും രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിന്‍ സര്‍വീസായ തേജസ് എക്‌സ്‌പ്രസിന്റെ മൂന്ന് ജോഡിയില്‍ രണ്ടെണ്ണവും സര്‍വീസ് ആരംഭിച്ചു.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍.പി.എഫ് ) യാത്രാനിയന്ത്രണവും കര്‍ശനമാക്കി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ റെയില്‍വെ ആക്‌ട് അനുസരിച്ച് കേസ് എടുക്കാനാണ് തീരുമാനം. ഒരു വര്‍ഷംവരെ തടവോ പിഴയോ രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.
സെപ്റ്റംബറിലെ അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നവംബര്‍ മാസത്തേക്ക് നീട്ടി
കുറ്റകൃത്യങ്ങള്‍
• സാമൂഹ്യ അകലം പാലിക്കാതിരിക്കുക
• മാസ്‌ക് ധരിക്കാതിരിക്കുകയോ ശരിയായി ധരിക്കാതിരിക്കുകയോ ചെയ്യുക
• കൊവിഡ് പോസിറ്റീവായവരും പരിശോധനാ ഫലം കാത്തിരിക്കുന്നവരും സ്റ്റേഷനില്‍ വരികയോ ട്രെയിനില്‍ കയറുകയോ ചെയ്യുക
• റെയില്‍വെ ആരോഗ്യ വകുപ്പ് യാത്ര നിഷേധിച്ചതിന് ശേഷം ട്രെയിനില്‍ കയറുക
റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് പരസ്യമായി തുപ്പുകയോ മൂക്ക് ചീറ്റുകയോ ചെയ്യുക.
• പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയില്‍ പ്രവര്‍ത്തിക്കുക
കര്‍ക്കശനടപടി വരും
കൊവിഡ് പകരാന്‍ ഇടയാക്കുന്ന വിധത്തില്‍ യാതൊരു പ്രവൃത്തിയും ചെയ്യാന്‍ പാടില്ലെന്ന വ്യവസ്ഥയും കര്‍ശനമായി നടപ്പാക്കുമെന്ന് റെയില്‍വെ സംരക്ഷണസേനാ വൃത്തങ്ങള്‍ പറഞ്ഞു.