Home Featured മെട്രോ നിർമാണം: ബെംഗളൂരുവിൽ 45 ദിവസം വാഹനങ്ങൾ ‘കുടുങ്ങും’, ഗതാഗത തടസ്സമുണ്ടാകുക ഈ ഇടങ്ങളിൽ… വിശദമായി അറിയാം

മെട്രോ നിർമാണം: ബെംഗളൂരുവിൽ 45 ദിവസം വാഹനങ്ങൾ ‘കുടുങ്ങും’, ഗതാഗത തടസ്സമുണ്ടാകുക ഈ ഇടങ്ങളിൽ… വിശദമായി അറിയാം

by admin

ബെംഗളുരൂ മെട്രോ രണ്ടാം ഘട്ട നിർമാണ പ്രവൃത്തികൾ തുടരുന്നതിനാൽ ബെംഗളൂരു നഗരത്തിലെ വിവിധയിടങ്ങളിൽ ഗതാഗത തടസ്സത്തിന് സാധ്യത. ഫെബ്രുവരി 19 മുതൽ 45 ദിവസത്തേക്ക് ഔട്ടർ റിങ് റോഡിലെ ഗതാഗതം മന്ദഗതിയിലാകുമെന്ന് അധികൃതർ അറിയിച്ചു. സർജാപൂരിന് സമീപത്തെ പില്ലർ നമ്പർ 163 നും 167 നും ഇടയിൽ നാല് മെട്രോ തൂണുകൾ നിർമിക്കുന്നതിൻ്റെ ഭാഗമായാണ് 45 ദിവസം നീണ്ടുനിൽക്കുന്ന ഗതാഗത നിയന്ത്രണം.

ബെംഗളൂരു മെട്രോ രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായ നാല് മെട്രോ പില്ലറുകളുടെ നിർമാണം നടക്കുന്നതിനാൽ ഔട്ടർ റിങ് റോഡിൽ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. പില്ലർ നമ്പർ 163 മുതൽ 167 വരെയാണ് നിർമാണം പുരോഗമിക്കുന്നത്. 45 ദിവസം നീണ്ടുനിൽക്കുന്ന നിർമാണ പ്രവൃത്തികൾ 2025 ഫെബ്രുവരി 19 മുതൽ ആരംഭിച്ചു.

ഗതാഗതക്കുരുക്കിന് സാധ്യതയുള്ള ഭാഗങ്ങളിലെ സർവീസ് റോഡിലും പ്രധാന റോഡിലും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ബാംഗ്ലൂർ സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഔട്ടർ റിങ് റോഡ് ഫ്ലൈഓവർ മുതൽ ഇബ്ബല്ലൂർ ഗവൺമെന്റ് സ്കൂൾ വരെയുള്ള റാമ്പ് വരെയാണ് ഗതാഗതതടസ്സം ഉണ്ടാകുക.മെട്രോ നിർമാണ കാലയളവിൽ പ്രവൃത്തി നടക്കുന്ന ഭാഗങ്ങളിലെ ഗതാഗതം മന്ദഗതിയിലാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പദ്ധതിയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാൻ പൊതുജനങ്ങൾ സഹകരിക്കണമെന്ന് അഭ്യർഥിച്ചു.

ഗതാഗത നിയന്ത്രണങ്ങളിൽ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ട്രാഫിക്, സൗത്ത് ഡിവിഷൻ) ശിവപ്രകാശ് ദേവരാജ് പറഞ്ഞു. നിയന്ത്രണങ്ങൾ സംബന്ധിച്ച വാർത്താക്കുറിച്ച് അധികൃതർ പുറത്തുവിട്ടു. അതേസമയം, വാഹനങ്ങൾ വഴിതിരിച്ചുവിടുമെന്ന മുന്നറിയിപ്പുകളോ നിർദേശങ്ങളോ അധികൃതർ നൽകിയിട്ടില്ല.

ബെംഗളൂരു മെട്രോ രണ്ടാം ഘട്ട നിർമാണ പ്രവൃത്തികൾ അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് പുതിയ റൂട്ടുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. യെല്ലോ ലൈൻ, പിങ്ക് ലൈൻ റൂട്ടുകളുടെ നിർമാണം അതിവേഗത്തിലാണ്. യെല്ലോ ലൈനിൽ വൈകാതെ മെട്രോ സർവീസ് ആരംഭിച്ചേക്കുമെന്ന സൂചനകൾ അധികൃതർ നൽകുന്നുണ്ട്. ഡിസംബറിലോ, ജനുവരിയിലെ യെല്ലോ ലൈൻ പ്രവർത്തനക്ഷമമാകുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല.

പിങ്ക് ലൈനിൽ ഈ വർഷം യാത്രക്കാർക്കായി തുറന്നുനൽകില്ല. 2026 ഓടെയാകും ഏറ്റവും ദൈർഘ്യമേറിയ ഭൂഗർഭ ഇടനാഴിയായ പിങ്ക് ലൈൻ പ്രവർത്തനക്ഷമമാകുക. 21.26 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈൻ. പാതയുടെ 93.13 ശതമാനം പ്രവൃത്തികളും പൂർത്തിയായി

മദ്യ ലഹരിയില്‍ റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്ത് യുവാവ് ഉറങ്ങി. നഗരം ഗതാഗത കുരുക്കിലായി

മദ്യ ലഹരിയില്‍ നഗരമധ്യത്തിലെ നടു റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്ത് യുവാവ് ഉറങ്ങിയത് നഗരത്തെ ഗതാഗത കുരുക്കിലാക്കി.കട്ടപ്പന ബെവ്കോ ഔട്ട്ലെറ്റിലെ ജീവനക്കാരനായ പാറക്കടവ് സ്വദേശി ഷൈന്‍മോന്‍ ഉണ്ണിക്കെതിരെ പൊലീസ് കേസെടുത്തു. കാര്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്ത് ഇയാള്‍ ഉറങ്ങിയതോടെ നഗരത്തില്‍ നിരവധി വാഹനങ്ങള്‍ കുടുങ്ങി. ഇതിനിടെ കെഎസ്‌ആര്‍ടിസി ബസിലും കാര്‍ തട്ടി.

പലരും കാറിന്റെ ഡോറില്‍ തട്ടി വിളിച്ച്‌ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സ്ഥലത്തുണ്ടായിരുന്നവര്‍ വാഹനം റോഡരികിലേക്ക് തള്ളിനീക്കി വാഹനങ്ങള്‍ കടത്തിവിട്ടു.ഏറെനേരത്തിനുശേഷമാണ് യുവാവ് എഴുന്നേറ്റത്. ഇയാള്‍ പുറത്തിറങ്ങിയതോടെ മറ്റൊരാള്‍ കാര്‍ മാറ്റി പാര്‍ക്ക് ചെയ്തു. കട്ടപ്പന പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group