ബംഗളൂരു: വ്യാഴാഴ്ച പകല്‍ ബംഗളൂരു നഗരത്തില്‍ പെയ്ത കനത്ത വേനല്‍ മഴയില്‍ മിക്ക റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം സ്തംഭിച്ചു.വേനല്‍ച്ചൂടിന് ആശ്വാസമേകിയെത്തിയ മഴ മണിക്കൂറുകളോളം തുടർന്നു. മെജസ്റ്റിക്, വിധാൻസൗധ, ശാന്തിനഗർ, മല്ലേശ്വരം, ഫ്രീഡം പാർക്ക്, റീച്ച്‌മോണ്ട് സർക്കിള്‍, ടൗണ്‍ഹാള്‍, ലാല്‍ ബാഗ്, കോർപറേഷൻ സർക്കിള്‍, എസ്.ബി.എം ജങ്ഷൻ തുടങ്ങിയ മേഖലകളില്‍ വെള്ളക്കെട്ടുയർന്നു. അടിപ്പാതകളിലും വെള്ളം കയറി. മാലിന്യവും മറ്റും റോഡിലേക്കൊഴുകി. ഇരുചക്ര വാഹന യാത്രികർ ശരിക്കും പെട്ടു. മേല്‍പാലങ്ങളുടെ അടിയിലും മറ്റുമാണ് ഇരുചക്ര വാഹനക്കാർ അഭയം തേടിയത്.
മഹാദേവപുര മേഖലയില്‍ ഇടിമിന്നലിന്റെ അകമ്ബടിയിലായിരുന്നു മഴയെത്തിയത്. രാജാജി നഗറില്‍ മരങ്ങളും വൈദ്യുതി തൂണുകളും കടപുഴകി. ഇതോടെ മേഖലയില്‍ ഗതാഗതം പൂർണമായി സ്തംഭിച്ചു. ബി.ബി.എം.പി, ബെസ്കോം ജീവനക്കാർ എത്തി മരങ്ങളും വൈദ്യുതി തൂണുകളും മാറ്റി ഗതാഗതം പൂർവസ്ഥിതിയിലാക്കി. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചന പ്രകാരം രണ്ടു ദിവസംകൂടി ബംഗളൂരുവില്‍ മഴ തുടരും. തീരദേശ മേഖലയിലടക്കം അടുത്ത നാലു ദിവസം കനത്ത മഴ ലഭിക്കും..ബംഗളൂരു ഉള്‍പ്പെടെ 25 ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ബംഗളൂരുവിന് പുറമെ, രാമനഗര, മൈസൂരു, തുമകൂരു, ശിവമൊഗ്ഗ, വിജയനഗര്‍, മാണ്ഡ്യ, കോലാര്‍, കുടക് ഹാസന്‍, ദാവൻഗരെ, ചിത്രദുര്‍ഗ, ചിക്കമഗളൂരു, ചിക്കബല്ലാപുര, ചാമരാജ് നഗര്‍, ബംഗളൂരു റൂറല്‍, വിജയപുര, ഹാവേരി, ഗദക്, ധാര്‍വാഡ്, ബെളഗാവി, ബാഗല്‍കോട്ട്, ഉത്തര കന്നട, ദക്ഷിണ കന്നട, ഉടുപ്പി എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. വടക്കന്‍ കര്‍ണാടകയില്‍ വെള്ളിയാഴ്ച വ്യാപകമായ മഴക്കും സാധ്യതയുണ്ട്. അതേസമയം, ബിദാർ, കൊപ്പല്‍, റായ്ച്ചൂർ, യാദ്ഗിർ ജില്ലകളില്‍ വരണ്ട കാലാവസ്ഥ തുടരും.
M G Sreekumar: ‘ഒരു മാങ്ങയ്ക്കും മാങ്ങാണ്ടിക്കും 25,000 രൂപ പിഴ, ചരിത്രത്തില്‍ ആദ്യമായിരിക്കും’
കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി ഗായകന്‍ എംജി ശ്രീകുമാര്‍. വീട്ടുമുറ്റത്ത് വീണ ചീഞ്ഞ മാങ്ങയുടെ അവശിഷ്ടമാണെന്ന് എംജി ശ്രീകുമാർ പ്രതികരിച്ചു.എറണാകുളം ജില്ലയിലെ മുളവുകാട് പഞ്ചായത്ത് അധികൃതര്‍ ഗായകനില്‍ നിന്ന് പിഴ ഈടാക്കിയതോടെയാണ് സംഭവം ചർച്ചയായത്. “ഞാൻ അന്ന് വീട്ടില്‍ ഇല്ലായിരുന്നു. കായല്‍ തീരത്ത് ഒരു മാവ് നില്‍പ്പുണ്ട്. അതില്‍ നിന്ന് ഒരു മാങ്ങാ പഴുത്തത് നിലത്ത് വീണ് ചിതറി. അതിന്റെ മാങ്ങാണ്ടി പേപ്പറില്‍ പൊതിഞ്ഞ് ജോലിക്കാരി വെള്ളത്തിലേക്ക് എറിഞ്ഞതാണ്.അത് തെളിയിക്കാനും ഞാൻ തയ്യാറാണ്.
പക്ഷേ അങ്ങനെ ചെയ്തത് തെറ്റാണ്. സത്യത്തില്‍ അവരത് അറിയാതെ ചെയ്തതാണ്. ഞാന്‍ ഒരിക്കലും മാലിന്യം വലിച്ചെറിയുന്ന ആളല്ല. അതുകൊണ്ട് പഞ്ചായത്ത് അധികൃതർ പറഞ്ഞ പിഴ ഞാൻ അടച്ചു. ഒരു മാങ്ങയ്ക്കും മാങ്ങാണ്ടിക്കും 25,000 രൂപ പിഴ എന്ന് പറയുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കുമെന്നും” എംജി ശ്രീകുമാർ ഒരു മാധ്യമത്തോട് പ്രതികരിച്ചു.
നാലു ദിവസം മുൻപ് സമൂഹമാധ്യമത്തിലൂടെ മന്ത്രി എംബി രാജേഷിനെ ടാഗ് ചെയ്താണ് വിഡിയോ പോസ്റ്റ് ചെയ്തത്. പൊതുസ്ഥലത്തു മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാനുള്ള 94467 00800 എന്ന സർക്കാരിന്റെ വാട്സാപ് നമ്ബറിലേക്ക് തെളിവു സഹിതം പരാതി നല്‍കിയാല്‍ നടപടി ഉണ്ടാകുമെന്നു മന്ത്രി മറുപടി നല്‍കി.