Home Featured ബെംഗളൂരു-കനകപുര പാതയിലൂടെ യാത്ര ചെയ്യാൻ ഇനി ടോൾ നൽകണം

ബെംഗളൂരു-കനകപുര പാതയിലൂടെ യാത്ര ചെയ്യാൻ ഇനി ടോൾ നൽകണം

by admin

ബെംഗളൂരു : ബെംഗളൂരു-കനകപുര പാതയിലൂടെ യാത്ര ചെയ്യാൻ ഇനി ടോൾ നൽകണം. ദേശീയ പാതാ അതോറിറ്റി ഈ പാതയിൽ ടോൾ പിരിവ് ആരംഭിച്ചു.സോമനഹള്ളിയിൽ സ്ഥാപിച്ച ബൂത്തിൽ വെള്ളിയാഴ്ച‌ മുതലാണ് വാഹനങ്ങളിൽനിന്ന് ടോൾ പിരിച്ചു തുടങ്ങിയത്.ബെംഗളൂരുവിനെ തമിഴ്‌നാട്ടിലെ ദിൻഡിഗലുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 209-ൻ്റെ ഭാഗമാണിത്.കനകപുര, മലവള്ളി, കൊല്ലെഗൽ, ചാമരാജനഗർ വഴിയാണ് പാത പോകുന്നത്.മലവള്ളിയിലെത്തി മൈസൂരുവിലേക്ക് പോകാനും ഈ പാത യാത്രക്കാർ ഉപയോഗിക്കാറുണ്ട്.

കാർ, ജീപ്പ് തുടങ്ങിയ ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 85 രൂപയാണ് ടോൾ ഈടാക്കുന്നത്.മടക്കയാത്രക്കുൾപ്പെടെയാണെങ്കിൽ 130 രൂപ നൽകണം. മിനി ബസ്, ചരക്ക് വാഹനങ്ങൾ എന്നിവക്ക് ഒരു വശത്തേക്ക് 140 രൂപയും ഇരുവശത്തേക്കുമായി 205 രൂപയുമാണ് ടോൾ.ലോറികൾക്കും ബസുകൾക്കും ഒരു വശത്തേക്ക് 290 രൂപയും ഇരുവശത്തേക്കുമായി 435 രൂപയും നൽകണം.മൂന്ന് ആക്സിലുകളുള്ള വാണിജ്യ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 315 രൂപയും ഇരുവശത്തേക്കുമായി 475 രൂപയുമാണ് ടോൾ.നാലുമുതൽ ആറ് വരെ ആക്‌ിലുകളുള്ള വാഹനങ്ങൾക്ക് 455, 680 രൂപ എന്നിങ്ങനെയും ഏഴിലധികം ആക്‌സിലുകളുള്ള വാഹനങ്ങൾക്ക് 555, 830 എന്നിങ്ങനെയുമാണ് ടോൾ.

കാപ്പി കപ്പിലൂടെ അവിഹിതം കണ്ടെത്തി ചാറ്റ് ജിപിടി; വിവാഹമോചനം തേടി യുവതി

ഭർത്താവിന് അവിഹിത ബന്ധമുണ്ടെന്ന ചാറ്റ് ജിപിടിയുടെ വാക്ക് വിശ്വസിച്ച്‌ വിവാഹ മോചനത്തിന് അപേക്ഷ നല്‍കി യുവതി.കേള്‍ക്കുമ്ബോള്‍ അവിശ്വസനീയമെന്ന് തോന്നുമെങ്കിലും വിഷയം ഗൗരമുള്ളതു തന്നെയാണ്. ഗ്രീക്കിലാണ് സംഭവം. ചാറ്റ് ബോർഡിന്‍റെ വാക്കുകേട്ട് 12 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാനാണ് 2 കുട്ടികളുടെ അമ്മ കൂടിയായ യുവതി തീരുമാനിച്ചത്.കാപ്പി കുടിച്ച ശേഷം കപ്പില്‍ മിച്ചം വരുന്ന കാപ്പിപ്പൊടിയുടെ അളവുനോക്കി ഭാവി പ്രവചിക്കുന്ന പുരാതന രീതിയായ ടാസിയോഗ്രഫിയുടെ ആധുനിക പതിപ്പാണ് യുവതി ചാറ്റ് ജിപിടിയില്‍ പരീക്ഷിച്ചത്.

താനും ഭർത്താവും കുടിച്ച്‌ തീർത്ത കാപ്പി കപ്പുകളുടെ ഫോട്ടോ അയച്ചു നല്‍‌കി ഭാവി പ്രവചിക്കാൻ യുവതി അവശ്യപ്പെടുകയായിരുന്നു. ഇവർ അവകാശപ്പെടുന്നതു പ്രകാരം ചാറ്റ് ജിപിടി പ്രവചിച്ചത് ഭർത്താവിന്‍റെ അവിഹിതത്തെകുറിച്ചാണ്. ഇംഗ്ലീഷ് അക്ഷരം ‘ഇ’ യില്‍ തുടങ്ങുന്ന പേരുള്ള സ്ത്രീയുമായാണ് ഭർത്താവിന് ബന്ധമുള്ളതെന്നും അവർ നിങ്ങളുടെ കുടുംബം നശിപ്പിക്കുമെന്നും ചാറ്റ് ജിപിടി പ്രവചിച്ചു.തുടർന്ന് യുവതി ഭർത്താവിനോട് ഇക്കാര്യത്തെക്കുറിച്ച്‌ സംസാരിക്കുകയും വിവാഹ മോചനം ആവശ്യപ്പെടുകയുമായിരുന്നു.

വാക്കീലിനെ സമീപിക്കുകയും മറ്റ് നടപടി ക്രമങ്ങളിലേക്ക് കടന്നതായും ഗ്രീക്ക് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്യുന്നു.താനിത് ആദ്യം തമാശയായിട്ടായിരുന്നു കണ്ടതെന്നും പിന്നീട് വക്കീല്‍ വിളിച്ചപ്പോഴാണ് കാര്യത്തിന്‍റെ ഗൗരവം മനസിലാവുന്നതെന്നും ഭർത്താവ് പ്രതികരിച്ചു. സോഷ്യല്‍ മീഡിയയിലെ വൈറല്‍ ട്രെൻഡുകളോടുള്ള അമിത ഭ്രമമാണ് ഭാര്യയെ ഇതിലേക്ക് നയിച്ചതെന്നും യുവാവ് പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group