Home Featured ടൂത്ത്‌പേസ്റ്റാണെന്ന് കരുതി എലിവിഷം കൊണ്ട് പല്ലുതേച്ചു; മൂന്നു വയസ്സുകാരി മരിച്ചു

ടൂത്ത്‌പേസ്റ്റാണെന്ന് കരുതി എലിവിഷം കൊണ്ട് പല്ലുതേച്ചു; മൂന്നു വയസ്സുകാരി മരിച്ചു

by admin

അട്ടപ്പാടിയില്‍ എലിവിഷം ഉള്ളില്‍ച്ചെന്ന് മൂന്നു വയസ്സുകാരി മരിച്ചു. ജെല്ലിപ്പാറ ഒമലയില്‍ നേഹ ആണ് മരിച്ചത്.ടൂത്ത്‌പേസ്റ്റാണെന്നു കരുതി എലിവിഷം കൊണ്ട് പല്ലുതേയ്ക്കുകയായിരുന്നു കുട്ടി. ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് കോട്ടത്തറ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോയെങ്കിലും ആരോഗ്യാസ്ഥിതി മോശമാവുകയായിരുന്നു.പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ഫലമുണ്ടായില്ല. ഫെബ്രുവരി 21നാണ് കുട്ടിയെ അവശനിലയില്‍ കോട്ടത്തറ ആശുപത്രിയില്‍ എത്തിച്ചത്. വീട്ടില്‍ പെയിന്റ് പണികള്‍ നടക്കുന്നതിനിടെ സാധനങ്ങള്‍ വലിച്ചുവാരി ഇട്ടതില്‍ നിന്നാണ് പേസ്റ്റ് രൂപത്തിലുള്ള എലിവിഷം കുഞ്ഞിന്റെ കൈയിലെത്തിയത്.

സാധനം സേഫ് അല്ലേ’! ഹോളി കളറാക്കാൻ ‘കഞ്ചാവ് പിരിവ്’; വാട്സ്‌ആപ്പ് ഗ്രൂപ്പിലേക്ക് നുഴഞ്ഞുകയറി സ്പെഷല്‍ ബ്രാഞ്ച്

കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് ഇടപാടിന്‍റെ വിവരങ്ങള്‍ പൊലീസിനു ലഭിച്ചത് വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ നിന്നെന്നു സൂചന.ഹോളി ആഘോഷത്തിനായുള്ള കഞ്ചാവ് പിരിവിന് വാട്സ്‌ആപ്പ് ഗ്രൂപ്പ് തുടങ്ങിയിരുന്നു. പോളിടെക്നിക് കേന്ദ്രീകരിച്ച്‌ കഞ്ചാവ് ഇടപാട് നടക്കുന്നുണ്ടെന്ന് അറിഞ്ഞ സ്പെഷല്‍ ബ്രാഞ്ച് ഈ ഗ്രൂപ്പില്‍ നുഴഞ്ഞുകയറി വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു.’ഹോളി നമുക്ക് പൊളിക്കണം…’ എന്ന മെസ്സേജോടെയാണ് ഒരു സംഘം വിദ്യാർഥികള്‍ വാട്സ്‌ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചത്.

പെരിയാർ ഹോസ്റ്റലില്‍ ചിലരുടെ നേതൃത്വത്തില്‍ കഞ്ചാവ് പിരിവ് എളുപ്പമാക്കാനാണ് വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയത്. കഞ്ചാവിന്റെ ചില്ലറ വില്പനയ്ക്ക് വിലയിട്ടു. അഞ്ച് ഗ്രാമിന്റെ പൊതിക്ക് 500 രൂപ. വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയ വിവരം സെപ്ഷ്യല്‍ ബ്രാഞ്ച് അറിയുകയും അവർ അതിലേക്ക് നുഴഞ്ഞു കയറി ചാറ്റുകള്‍ ചോർത്താനും തുടങ്ങി.എപ്പോള്‍, ഏത് മുറിയില്‍ കഞ്ചാവ് എത്തും എന്നു വരെയുള്ള വിവരങ്ങള്‍ ഇവർക്ക് ലഭിച്ചു. കഞ്ചാവ് പൊതി എവിടെ നിന്ന്, എങ്ങനെയെത്തുന്നു എന്ന വിവരം ലഭിക്കാത്തതിനാല്‍ കോളജ് കാംപസിലേക്ക് കഞ്ചാവ് എത്താനായി പൊലീസ് കാത്തിരുന്നു. വ്യാഴാഴ്ചയോടെ വാട്സാപ്പ് ഗ്രൂപ്പില്‍ ജി 11 എന്ന മുറിയില്‍ കഞ്ചാവ് വന്നു എന്ന വിവരം വരുന്നു. ആ മുറിയിലെ താമസക്കാരനായ എം ആകാശ് ആണ് രണ്ട് കിലോയോളം വരുന്ന പൊതി സൂക്ഷിക്കുന്നതെന്നും ചില്ലറ വില്പന നടത്തുന്നതെന്നും പൊലീസിന് വിവരം ലഭിക്കുന്നു.

ഈ വിവരങ്ങളടക്കം സ്പെഷ്യല്‍ ബ്രാഞ്ച് സംഘം പൊലീസിന്റെ ഡാൻസാഫ് സംഘത്തിന് കൈമാറി. ഡാൻസാഫ് സംഘം പോളിടെക്നിക് കോളജ് പ്രിൻസിപ്പലിന്റെ രേഖാമൂലമുള്ള അനുമതി വാങ്ങി. റെയ്‍ഡിന്റെ മുഴുവൻ നടപടിക്രമങ്ങളും വിഡിയോയില്‍ ചിത്രീകരിച്ചു. ഹോസ്റ്റല്‍ മുറിയില്‍ പരിശോധന പുരോഗമിക്കുന്നതിനിടയില്‍ തന്നെ മുറിയിലുള്ള കഞ്ചാവ് സുരക്ഷിതമല്ലേ എന്ന് തിരക്കാൻ ആകാശിന്റെ ഫോണിലേക്ക് വിളിയെത്തിയിരുന്നു.

പരിശോധക സംഘത്തിന്റെ സാന്നിധ്യത്തില്‍ സാധനം സേഫ് അല്ലേ എന്നായിരുന്നു മറുതലക്കല്‍ നിന്നുള്ള അന്വേഷണം. അതിനാല്‍ തന്നെ ആകാശിന് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചതില്‍ കൃത്യമായ പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ആകാശിന്റെ ഫോണ്‍ കോളുകള്‍ അടക്കം കേന്ദ്രീകരിച്ച്‌ മുൻപ് ലഹരി ഇടപാട് നടത്തിയിട്ടുണ്ടോ, കൂടുതല്‍ പേർക്ക് പങ്കുണ്ടോ എന്നുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group