Home കർണാടക കര്‍ണാടകയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 3 പോലീസുകാര്‍ക്ക് ദാരുണാന്ത്യം

കര്‍ണാടകയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 3 പോലീസുകാര്‍ക്ക് ദാരുണാന്ത്യം

by ടാർസ്യുസ്

ബെംഗളൂരു: കർണാടകയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പോലീസുകാർക്ക് ദാരുണാന്ത്യം. മരിച്ചത് റിസർവ് പോലീസ് ഇൻസ്‌പെക്‌ടർമാരായ അംബരീഷ്, മഞ്ജുനാഥ്, സച്ചിൻ എന്നിവരാണ്.അപകടത്തില്‍ രണ്ടുപേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. മഹന്തേഷ്, ഈശ്വർ എന്നിവർക്കാണ് പരിക്കേറ്റത്. കർണാടകയിലെ ചിത്രദുർഗയില്‍ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇവർ ഔർ വിവാഹത്തിന് പങ്കെടുക്കാൻ ബെംഗളൂരുവില്‍ നിന്ന് ബെല്ലാരിയിലേക്ക് പോകുകയായിരുന്നു.ബെംഗളൂരുവില്‍ നിന്ന് ബെല്ലാരിയിലേക്ക് അഞ്ച് സബ് ഇൻസ്പെക്ടർമാരുമായി പോവുകയായിരുന്ന കാർ മുന്നില്‍ വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതം വളരെ ശക്തമായതിനാല്‍ കാർ മുന്നോട്ട് തിരിച്ചുപോയതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആദ്യം ചല്ലക്കരെ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ചിത്രദുർഗയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.പിന്നീട് കൂടുതല്‍ ചികിത്സയ്ക്കായി ദാവണഗരെയിലേക്ക് കൊണ്ടുപോയി. അപകടം നടന്നയുടനെ തന്നെ പോലീസ് സൂപ്രണ്ട് രഞ്ജിത്ത് കുമാർ ബന്ദാരു, ഹിരിയൂർ ഡിവൈഎസ്പി ശിവകുമാർ, മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group