Home കർണാടക ഇതരമതസ്ഥരായ ആൺകുട്ടിക്കും പെൺകുട്ടിക്കും നേരേ സദാചാര ആക്രമണം: ചിക്കമഗളൂരുവിൽ മൂന്നുപേർ അറസ്റ്റിൽ

ഇതരമതസ്ഥരായ ആൺകുട്ടിക്കും പെൺകുട്ടിക്കും നേരേ സദാചാര ആക്രമണം: ചിക്കമഗളൂരുവിൽ മൂന്നുപേർ അറസ്റ്റിൽ

by ടാർസ്യുസ്

ബെംഗളൂരു: സ്‌കൂളിൽ നിന്ന്ബൈക്കിൽ മടങ്ങുകയായിരുന്ന വ്യത്യസ്ത‌ സമുദായങ്ങളിൽപ്പെട്ട ഒരു ആൺകുട്ടിയെയും പെൺകുട്ടിയെയും തടഞ്ഞുനിർത്തി സദാചാര ആക്രമണം നടത്തിയതിന് ചിക്കമഗളൂരുവിൽ മൂന്നുപേർ അറസ്റ്റിൽ. പ്രദേശവാസികളായ നയാസ്, തബ്രീസ്, ഹനീഫ് എന്നിവരാണ് അറസ്റ്റിലായത്. ആൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചിക്കമഗളൂരു പോലീസ്ആണ് കേസ് എടുത്തത്.ഒരുമിച്ച് ബൈക്കിൽ വരുകയായിരുന്ന ആൺകുട്ടിയെയും പെൺകുട്ടിയെയും തടഞ്ഞുനിർത്തിയ സംഘം ഭീഷണിപ്പെടുത്തുകയായിരുന്നെ ന്ന് പോലീസ് പറഞ്ഞു. സംഘത്തിൽ എട്ടു പേരുണ്ടായിരുന്നെന്ന് പോലീസ് അറിയിച്ചു. ബാക്കി പ്രതികൾക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group