Home Featured ബംഗളൂരു: ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി മരിച്ചു

ബംഗളൂരു: ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി മരിച്ചു

by admin

ബംഗളൂരു: രാമനഗര ജില്ലയില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി മരിച്ചു. ബംഗളൂരുവിന്‍റെ അതിര്‍ത്തി പ്രദേശമായ തതഗുനി ഗ്രാമത്തില്‍ 12ാം ക്ലാസില്‍ പഠിക്കുന്ന 17കാരിക്കാണ് ദാരുണാന്ത്യം.

ഒറ്റപ്പെട്ട പ്രദേശത്ത് ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി രക്തസ്രാവത്തെ തുടര്‍ന്നാണ് മരിച്ചത്. ഇതേ ഗ്രാമത്തില്‍തന്നെയുള്ള പ്രതിയെ കഗ്ഗലിപുര പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ കേസ് ചുമത്തി. പെണ്‍കുട്ടിയുടെ മൃതദേഹം രാജരാജേശ്വരി ആശുപത്രിയില്‍.

രാജ്യത്തുടനീളം രാഹുലിനെതിരെ മാനനഷ്ടക്കേസുകള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ രാജ്യത്തുടനീളം നിലനില്‍ക്കുന്നത് നിരവധി മാനനഷ്ടക്കേസുകള്‍.

2013 മുതല്‍ 2015 വരെ പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ മാത്രം ഏഴു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇവയെല്ലാം തന്നെ ബി.ജെ.പി നേതാക്കളും ആര്‍.എസ്.എസ് സഹയാത്രികരും നല്‍കിയതും.

2023

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോണ്‍ഗ്രസ് നേതാവിനെ രണ്ടുവര്‍ഷത്തെ തടവിനു ശിക്ഷിച്ചത്. മോദി എന്ന കുടുംബപ്പേരുള്ളവര്‍ കള്ളന്മാരാണോ എന്ന് ചോദിച്ചതിനാണ് കേസ്. രാഹുലിന്‍റെ പരാമര്‍ശം തനിക്ക് മാനഹാനി ഉണ്ടാക്കിയെന്ന് ആരോപിച്ച്‌ ബി.ജെ.പി എം.എല്‍.എ പൂര്‍ണേഷ് മോദിയാണ് ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. സൂറത്തിലെ കോടതി കോണ്‍ഗ്രസ് നേതാവിനെ കുറ്റക്കാരനാണെന്നു കണ്ടെത്തി രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിച്ചു.

2019

മറ്റൊരു മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് പട്‌ന കോടതി ജാമ്യം അനുവദിച്ചു. മോദി എന്ന കുടുംബപ്പേരുള്ളവര്‍ കള്ളന്മാരാണോ എന്ന് ചോദിച്ചതായിരുന്നു കേസ്. ഒരു ബി.ജെ.പി നേതാവായിരുന്നു കേസ് ഫയല്‍ ചെയ്തത്.

അഹ്മദാബാദ് ജില്ല സഹകരണ ബാങ്ക് നല്‍കിയ മാനനഷ്ടക്കേസില്‍ അഹ്മദാബാദ് കോടതി ജാമ്യം അനുവദിച്ചു. കറന്‍സി നോട്ടുകള്‍ കൈമാറ്റം ചെയ്യുന്ന അഴിമതിയില്‍ ബാങ്ക് ഉള്‍പ്പെട്ടതായി രാഹുല്‍ ആരോപിച്ചതായിരുന്നു കേസിന് ആധാരം. 2016 നവംബറിലെ നോട്ട് അസാധുവാക്കലിനെത്തുടര്‍ന്നായിരുന്നു രാഹുലിന്‍റെ ആരോപണം.

ഭോപ്പാലില്‍ ജനപ്രതിനിധികള്‍ക്കേതിരായ കേസുകള്‍ കൈകാര്യ ചെയ്യുന്ന പ്രത്യേക കോടതി രാജ്യദ്രോഹത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ഝാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ ‘ബലാത്സംഗം ഇന്ത്യയില്‍’ എന്ന പരാമര്‍ശമാണ് കേസിന് നിദാനമായത്. രാഹുലിന്‍റെ പരാമര്‍ശം ഇന്ത്യക്കാരുടെ വികാരത്തെ വൃണപ്പെടുത്തുമെന്നായിരുന്നു മുകേഷ് രജാവതിന്‍റെ പരാതി.

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ മുംബൈ കോടതി രാഹുലിന് ജാമ്യം അനുവദിച്ചു. ബംഗളൂരുവിലെ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രത്യയശാസ്ത്രവുമായി ബന്ധപ്പെടുത്തി പരാമര്‍ശം നടത്തിയതിനായിരുന്നു കേസ്.

2016

ആര്‍.എസ്.എസ് നല്‍കിയ മാനനഷ്ടക്കേസില്‍ ഗുവാഹതി കോടതി രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ചു. 2015 ഡിസംബറില്‍ അസമിലെ ബാര്‍പേട്ട സത്രത്തില്‍ പ്രവേശിക്കുന്നതില്‍നിന്ന് തന്നെ ആര്‍.എസ്.എസ് തടഞ്ഞുവെന്ന് രാഹുല്‍ ആരോപിച്ചതിനെ തുടര്‍ന്നാണ് കേസ്.

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നല്‍കിയ കേസില്‍ മഹാരാഷ്ട്രയിലെ ഭീവണ്ടി കോടതി രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ചു. മഹാത്മാഗാന്ധിയെ കൊന്നത് ആര്‍.എസ്.എസ് ആണെന്ന് രാഹുല്‍ പറഞ്ഞതായിരുന്നു കേസിനാധാരം. കോടതിയില്‍ തന്റെ വാദം തെളിയിക്കാന്‍ രാഹുല്‍ കോടതി വിചാരണ നേരിടേണ്ടിവരുമെന്ന് സുപ്രീം കോടതി വിധിച്ചു.

2015

നാഷനല്‍ ഹെറാള്‍ഡ് കേസില്‍ 2015 ഡിസംബറില്‍ മാതാവ് സോണിയ ഗാന്ധിക്കൊപ്പം ജാമ്യം ലഭിച്ചു. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയായിരുന്നു കുടുംബത്തിനെതിരെ കേസ് കൊടുത്തത്.

നാഷനല്‍ ഹെറാള്‍ഡ് ദിനപത്രം നടത്തുന്ന അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് എന്ന കമ്ബനിയെ യങ് ഇന്ത്യന്‍ ഏറ്റെടുത്തതും അതിനുശേഷമുള്ള ഇടപാടുകളുമാണ് നാഷനല്‍ ഹെറാള്‍ഡ് കേസില്‍ ഉള്‍പ്പെടുന്നത്.

മറ്റു കേസുകള്‍

ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകള്‍ തന്നോട് അവരുടെ പ്രയാസങ്ങള്‍ പറഞ്ഞു എന്ന് ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ പ്രസ്താവനയുടെ പേരില്‍ ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മാര്‍ച്ച്‌ 19ന് ഡല്‍ഹി പൊലീസ് സംഘം രാഹുല്‍ ഗാന്ധിയുടെ തുഗ്ലക് ലെയ്‌നിലെ വസതിയില്‍ എത്തി മൊഴി രേഖപ്പെടുത്തി.

ഭാരത് ജോഡോ യാത്രയില്‍ വി.ഡി. സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ രാഹുലിനെതിരെ താണെ പൊലീസ് കുറ്റം ചുമത്തി. വന്ദന ഡോംഗ്രെയുടെ പരാതിയിലാണ് 2022 നവംബറില്‍ താണെ നഗര്‍ പൊലീസ് കേസെടുത്തത്. സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷ നല്‍കിയെന്നും ബ്രിട്ടീഷുകാരില്‍നിന്ന് പെന്‍ഷന്‍ വാങ്ങാറുണ്ടായിരുന്നുവെന്നും രാജ്യതാല്‍പര്യത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും രാഹുല്‍ പറഞ്ഞുവെന്നാണ് പരാതി.

You may also like

error: Content is protected !!
Join Our WhatsApp Group