രാത്രി ഫോണില്‍ സംസാരിക്കുന്നത് ചോദ്യം ചെയ്തതിന് ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു. ബെംഗളൂരു ഹുളിമാവിലാണ് സംഭവം അരങ്ങേറിയത്. ബീഹാര്‍ സ്വദേശി ഉമേഷ് ധാമി(27)യാണ് ഭാര്യ മനീഷയുടെ(23) കുത്തേറ്റ് കൊല്ലപ്പെട്ടത്. ബംഗളൂരുവിലെ സ്വകാര്യ കോളേജില്‍ സെക്യൂറിറ്റിയാണ് ഉമേഷ് ധാമി. ഇതേ കോളേജില്‍ ശുചീകരണത്തൊഴിലാളിയായാണ് ഭാര്യ മനീഷ പ്രവര്‍ത്തിക്കുന്നത്. സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച് രാത്രി ഒരു മണിയോടെയാണ് ഉമേഷ് വീട്ടിലെത്തിയതെന്നും ഈ സമയത്ത് മനീഷ ഫോണില്‍ സംസാരിക്കുന്നത് കണ്ടത് വാക്കുതര്‍ക്കത്തിലേക്ക് നീങ്ങിയെന്നും പൊലീസ് പറയുന്നു.
ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ഉമേഷ് ആരോപിച്ചിരുന്നു. തുടര്‍ന്നാണ് കറിക്കത്തിയെടുത്ത് മനീഷ ഉമേഷിന്റെ നെഞ്ചില്‍ കുത്തിയത്. ബഹളം കേട്ടെത്തിയ അയല്‍വാസികളാണ് വിവരം പോലീസില്‍ അറിയിച്ചത്. മനീഷയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷം ഉമേഷിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
ഇന്ത്യൻ പെണ്‍കുട്ടിയെ പറ്റി വിവരം നല്‍കുന്നവര്‍ക്ക് പതിനായിരം ഡോളര്‍ പ്രഖ്യാപിച്ച് അമേരിക്ക
ന്യൂയോര്‍ക്ക്: നാല് വര്‍ഷം മുമ്ബ് ന്യൂ ജെഴ്സിയില്‍ നിന്ന് കാണാതായ ഇന്ത്യൻ വിദ്യാര്‍ഥിനിയെ പറ്റി വിവരം നല്‍കുന്നവര്‍ക്ക് പതിനായിരം ഡോളര്‍ പാരിതോഷികം നല്‍കുമെന്ന് എഫ്.ബി.ഐ. 2016ല്‍ സ്റ്റുഡന്റ് വിസയിലെത്തിയ മയുഷി ഭഗതിനെ 2019 ഏപ്രില്‍ 29 നാണ് കാണാതാകുന്നത്. ന്യൂ ജേഴ്‌സി സിറ്റിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്തുപോയ മയുഷി ഭഗതിനെ പിന്നീട് ആരും കണ്ടിട്ടില്ല. മകളെ കാണാതായതിനെ തുടര്‍ന്ന് 2019 മെയ് ഒന്നിന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. കാണാതായി മൂന്ന് വര്‍ഷം പിന്നിട്ടിട്ടാണ് കാണാതായവരുടെ പട്ടികയില്‍ പോലും പോലീസ് മയൂഷിയെ ഉള്‍പ്പെടുത്തിയത്.
എഫ്.ബി.ഐയും ജേഴ്സി സിറ്റി പോലീസുമാണിപ്പോള്‍ മയൂഷിയുടെ തിരോധാനം അന്വേഷിക്കുന്നത്. നാല് വര്‍ഷമായിട്ടും അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് എഫ്.ബി.ഐ 10,000 ഡോളര്‍ പാരിതോഷികം വാഗ്ദാനം ചെയ്തത്.
എഫ്.ബി.ഐ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ കറുത്ത മുടിയും തവിട്ട് നിറമുള്ള കണ്ണുകളുമുള്ള മയൂഷി ഇംഗ്ലീഷ്, ഹിന്ദി, ഉറുദു എന്നീ ഭാഷകള്‍ സംസാരിക്കുമെന്നും, ന്യൂജേഴ്‌സിയില്‍ ഇവര്‍ക്ക് സുഹൃത്തുക്കളുണ്ടെന്നും വിശദീകരിക്കുന്നു. മയൂഷി ന്യൂയോര്‍ക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലാണ് പഠിച്ചിരുന്നത്.