കോഴിക്കോട്: എഐ ക്യാമറയ്ക്ക് മുന്നില്‍ അഭ്യാസപ്രകടനം നടത്തിയ യുവാക്കളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ക്യാമറ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് അറിയാന്‍ മോട്ടോര്‍ സൈക്കിളിന് മുകളില്‍ അഭ്യാസപ്രകടനം നടത്തിയ വടകര സ്വദേശികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.
ചാലാട് സ്വദേശിയായ മറ്റൊരാള്‍ മൂന്നുപേരെയും കൊണ്ട് മുന്‍ഭാഗത്തെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഒരു കൈകൊണ്ട് മറച്ചുപിടിച്ച് മോട്ടോര്‍സൈക്കിള്‍ ഓടിച്ചതായി കണ്ടെത്തി. അദ്ദേഹത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും കൂടാതെ എടപ്പാളിലുള്ള ഐഡിടിആറില്‍ പരിശീലനത്തിനും അയച്ചു.
രാതിയിലെ ഫോണ്‍ വിളി; ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഭാര്യ കുത്തിക്കൊന്നു
രാത്രി ഫോണില്‍ സംസാരിക്കുന്നത് ചോദ്യം ചെയ്തതിന് ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു. ബെംഗളൂരു ഹുളിമാവിലാണ് സംഭവം അരങ്ങേറിയത്.
ബീഹാര്‍ സ്വദേശി ഉമേഷ് ധാമി(27)യാണ് ഭാര്യ മനീഷയുടെ(23) കുത്തേറ്റ് കൊല്ലപ്പെട്ടത്.
ബംഗളൂരുവിലെ സ്വകാര്യ കോളേജില്‍ സെക്യൂറിറ്റിയാണ് ഉമേഷ് ധാമി. ഇതേ കോളേജില്‍ ശുചീകരണത്തൊഴിലാളിയായാണ് ഭാര്യ മനീഷ പ്രവര്‍ത്തിക്കുന്നത്. സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച് രാത്രി ഒരു മണിയോടെയാണ് ഉമേഷ് വീട്ടിലെത്തിയതെന്നും ഈ സമയത്ത് മനീഷ ഫോണില്‍ സംസാരിക്കുന്നത് കണ്ടത് വാക്കുതര്‍ക്കത്തിലേക്ക് നീങ്ങിയെന്നും പൊലീസ് പറയുന്നു.
ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ഉമേഷ് ആരോപിച്ചിരുന്നു. തുടര്‍ന്നാണ് കറിക്കത്തിയെടുത്ത് മനീഷ ഉമേഷിന്റെ നെഞ്ചില്‍ കുത്തിയത്. ബഹളം കേട്ടെത്തിയ അയല്‍വാസികളാണ് വിവരം പോലീസില്‍ അറിയിച്ചത്.
മനീഷയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷം ഉമേഷിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.