ബിഗ് ബോസ് മലയാളം സീസണ്‍ 7 ഒൻപത് മത്സരാർത്ഥികളുമായി അവസാന ഘട്ടത്തോട് അടുക്കുകയാണ്. ഗ്രാൻഡ് ഫിനാലെയിലേക്ക് നേരിട്ടുള്ള എൻട്രി ലഭിക്കുന്ന ടിക്കറ്റ് ടു ഫിനാലെ ടാസ്‌കും കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.ആദ്യത്തെ ടാസ്കില്‍ ആര്യൻ ഒന്നാമതെത്തുകയും, സാബുമാൻ, നൂറ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലും എത്തുകയുണ്ടായി. ടാസ്കില്‍ വിജയിച്ച ആര്യന് ഒൻപത് പോയന്റുകളാണ് ലഭിച്ചത്.ആരായിരിക്കും ആ മത്സരാർത്ഥി?രണ്ടാം ടാസ്കില്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ പസില്‍ പൂർത്തിയാക്കുന്നവരാണ് ഒന്നാമതെത്തുക. നൂറയാണ് ഇത്തവണ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ടാസ്ക് പൂർത്തിയാക്കിയത്. മൂന്നാമത്തെ ടാസ്കില്‍, ആര്യനാണ് വിജയിച്ചത്. രണ്ടാം സ്ഥാനം അക്ബർ നേടുകയുണ്ടായി. നിലവില്‍ നൂറ തന്നെയാണ് പോയിന്റുകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്.വരും ദിവസങ്ങളില്‍ ആരൊക്കെയാണ് ഇനിയുള്ള ടാസ്കുകള്‍ വിജയിക്കാൻ പോകുന്നത് എന്നത് ഏറ്റവും പ്രധാനപ്പെട്ടതും മത്സരത്തിന്റെ ഗതി മാറ്റാൻ കഴിയുന്നതുമാണ്. അതേസമയം മറ്റ് മത്സരാർത്ഥികളെ സീക്രട്ട് ടാസ്ക് എന്നതിന്റെ പേരില്‍ പറ്റിക്കാം എന്ന പ്ലാൻ ആണ് ആര്യനും അനുമോളും, ആദിലയും നൂറയും ഇന്നത്തെ എപ്പിസോഡില്‍ നടത്തിയെടുക്കാൻ തയ്യാറെടുക്കുന്നത്. ഈ നാല് പേരുടെയും പ്ലാൻ മറ്റ് മത്സരാർത്ഥികള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യാൻ പോകുന്നത് എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.പ്രേക്ഷകർ ഉറ്റുനോക്കുന്നത്.
 
