Home Featured കോലാര്‍ സ്വര്‍ണഖനി ടൂറിസം കേന്ദ്രമാക്കി മാറ്റാന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

കോലാര്‍ സ്വര്‍ണഖനി ടൂറിസം കേന്ദ്രമാക്കി മാറ്റാന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

by admin

കോലാര്‍ സ്വര്‍ണഖനി ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. 140 വര്‍ഷങ്ങത്തോളം പഴക്കമുണ്ട് കോലാര്‍ സ്വര്‍ണഖനിയ്‌ക്ക്. കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി ജി. കിഷന്‍ റെഡ്ഡിയാണ് ഇക്കാര്യം ലോകസഭയെ അറിയിച്ചത്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സഹായത്തോടെ കോലാറില്‍ വിനോദസഞ്ചാരികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള പ്രൊപ്പോസല്‍ കേന്ദ്ര ഖനി മന്ത്രാലയം അംഗീകരിച്ചതായും മന്ത്രി അറിയിച്ചു.

2001 മാര്‍ച്ച്‌ 31-നാണ് ഭാരത് ഗോള്‍ഡ് മൈന്‍സ് എന്ന പൊതുമേഖലാ ഖനന കമ്ബനി കെ.ജി.എഫിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. പ്രവര്‍ത്തനനഷ്ടം ഏറിയതോടെയായിരുന്നു ഖനി പൂട്ടേണ്ടി വന്നത്. ലോകത്തിലെ തന്നെ ഏറ്റവും ആഴമേറിയ രണ്ടാമത്തെ സ്വര്‍ണഖനിയായിരുന്നു ബെംഗളൂരുവില്‍ നിന്ന് 65 കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന കോലാര്‍ഖനി.

മൂന്ന് കിലോമീറ്റര്‍ ആഴത്തില്‍ നിന്നുവരെ ഇവിടെ സ്വര്‍ണഖനനം നടത്തിയിരുന്നു. ഇവിടത്തെ തുരങ്കങ്ങളുടെ ആകെ നീളം 1400 കി.മീ വരുമെന്നാണ് കണക്ക്. 300 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന പതിമൂന്നോളം കുന്നുകളില്‍ ഭൂരിഭാഗവും ഇപ്പോള്‍ വെള്ളം നിറഞ്ഞ നിലയിലാണ്.

You may also like

error: Content is protected !!
Join Our WhatsApp Group