Home Featured കർണാടക:കള്ളനോട്ടുകളുമായി മലയാളി യുവാവ് പൊലീസ് പിടിയില്‍

കർണാടക:കള്ളനോട്ടുകളുമായി മലയാളി യുവാവ് പൊലീസ് പിടിയില്‍

by admin

മംഗളൂരു: കള്ളനോട്ടുകളുമായി മലയാളി യുവാവ് മംഗ‌ളൂരില്‍ സിറ്റി ക്രൈംബ്രാഞ്ച് പൊലീസിന്റെ പിടിയില്‍. കാസര്‍ഗോഡ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ.പ്രഷ്വിത്(25) ആണ് അറസ്റ്റിലായത്.

രഹസ്യവിവരത്തെത്തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ കങ്കനാടിക്ക് സമീപത്ത് നിന്നാണ് യുവാവ് പിടിയിലായത്. 100, 200, 500 രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. പ്രതി ഇതുവരെ 8,000 മുതല്‍ 9,000 വരെ മൂല്യമുള്ള കള്ളനോടുകള്‍ വിവിധയിടങ്ങളില്‍ കൈമാറിയതായി പൊലീസ് പറഞ്ഞു. യുവാവില്‍ നിന്ന് 500-ന്റെ മൂന്നും 200-ന്റെ രണ്ടും 100ന്റെ മൂന്നും അടക്കം എട്ട് കള്ളനോട്ടുകളും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു.

മംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ അനുപം അഗര്‍വാള്‍, ക്രമസമാധാന വിഭാഗം ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സിദ്ധാര്‍ഥ ഗോയല്‍, ക്രൈം ആൻഡ് ട്രാഫിക് ഡിസിപി ദിനേശ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മംഗ‌ളൂരു സിസിബി എസിപി പി എ ഹെഗ്‌ഡെയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അറസ്റ്റിലായ യുവാവിനെ കോടതിയില്‍ ഹാജരാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group