മലയാളത്തില്‍ നിന്നുള്ള ചില ശ്രദ്ധേയ സിനിമകളുടെ ഒടിടി റിലീസ് തീയതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിനു പിന്നാലെ മറ്റൊരു ചിത്രത്തിന്‍റെ ഒടിടി റിലീസും പ്രഖ്യാപിക്കപ്പെട്ടു. ശ്യാം പുഷ്കരന്‍റെ തിരക്കഥയില്‍ നവാഹതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്ത തങ്കം എന്ന ചിത്രത്തിന്‍റെ ഒടിടി റിലീസ് ആണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. നന്‍പകല്‍ ഫെബ്രുവരി 23 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് എത്തുന്നതെങ്കില്‍ തങ്കത്തിന്‍റെ സ്ട്രീമിംഗ് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഫെബ്രുവരി 20 ന് ആണ്.
ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസനും ബിജു മേനോനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അപർണ്ണ ബാലമുരളി, ഗിരീഷ് കുൽക്കർണി, കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി തുടങ്ങി നിരവധി താരങ്ങളാണ് ‘തങ്ക’ത്തിൽ പ്രധാന വേഷങ്ങളിലുള്ളത്. കൂടാതെ നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും സിനിമയിലുണ്ട്. ഒരു സെക്കൻഡ് ക്ലാസ് യാത്ര, ഒരു മുത്തശ്ശി ഗദ തുടങ്ങിയ സിനിമകൾക്ക് ശേഷം വിനീതും അപർണയും ഒന്നിച്ചഭിനയിക്കുന്ന സിനിമ കൂടിയാണ് തങ്കം. ഈ രണ്ട് സിനിമകളിൽ നിന്നും ഏറെ വ്യത്യസ്തമായൊരു വേഷത്തിലാണ് വിനീത് ചിത്രത്തിലെത്തുന്നതെന്നതും പ്രത്യേകതയാണ്.
ഗൗതം ശങ്കറാണ് ചിത്രത്തിന്‍റെ ക്യാമറ. ബിജി ബാല്‍ ആണ് സംഗീതം, എഡിറ്റിങ് കിരൺ ദാസും കലാ സംവിധാനം ഗോകുൽ ദാസും സൗണ്ട് ഡിസൈൻ ഗണേഷ് മാരാരും മേക്കപ്പ് റോണക്സ് സേവ്യറും നിർവ്വഹിച്ചിരിക്കുന്നു. ആക്‌ഷൻ സുപ്രീം സുന്ദർ, ജോളി ബാസ്റ്റിൻ, വസ്ത്രാലങ്കാരം മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂർ, സൗണ്ട് മിക്സിങ് തപസ് നായക്, കോ പ്രൊഡ്യൂസേഴ്‌സ് രാജൻ തോമസ്, ഉണ്ണിമായ പ്രസാദ്, വിഎഫ്എക്സ് എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ബെന്നി കട്ടപ്പന, ജോസ് വിജയ്, കോ ഡയറക്ടർ പ്രിനീഷ് പ്രഭാകരൻ.
പാസ്‌പോര്‍ട്ട് നടപടികള്‍ ഇനി വേഗത്തില്‍; പൊലീസ് വെരിഫിക്കേഷന് പുതിയ ആപ്പ്
ദില്ലി: പാസ്പോര്‍ട്ട് ഇഷ്യൂ ചെയ്യുന്നതിനായുള്ള പോലീസ് വെരിഫിക്കേഷന്‍ പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായി വിദേശകാര്യ മന്ത്രാലയം പുതിയ ആപ്പ് അവതരിപ്പിച്ചു. എം പാസ്‌പോര്‍ട്ട് എന്ന് പേരിട്ടിരിക്കുന്ന ആപ്പ് പാസ്‌പോര്‍ട്ട് അപേക്ഷകരുടെ വെരിഫിക്കേഷനായുള്ള സമയം വെട്ടിച്ചുരുക്കുന്നതിന് സഹായിക്കും. ഈ ആപ്പ് നിലവില്‍ വന്നാല്‍ പൊലീസ് വെരിഫിക്കേഷനായുള്ള കാത്തിരിപ്പ് അഞ്ച് ദിവസമായി കുറയും.
സാധാരണയായി പാസ്‌പോര്‍ട്ട് അപേക്ഷകര്‍ക്ക് 15 ദിവസത്തോളമാണ് പൊലീസ് വെരിഫിക്കേഷന് വേണ്ടി എടുക്കുന്നത്. ആപ്പ് വരുന്നതോടെ അതിന്റെ സമയം മൂന്നില്‍ രണ്ടായി കുറയുിം. ഇത് പാസ്‌പോര്‍ട്ട് അപേക്ഷ നടപടി ക്രമം വേഗത്തിലാക്കാന്‍ സഹായിക്കും. പുതിയ ആപ്പ് അവതരിപ്പിച്ച പശ്ചാത്തലത്തില്‍ 350 മൊബൈല്‍ ടാബ്ലെറ്റുകള്‍ ദില്ലി പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ടാബ്ലെറ്റുകള്‍ വന്നാല്‍ പിന്നെ പേപ്പര്‍ പരിശോധനകള്‍ ഗണ്യമായി കുറയും.
പാസ്പോര്‍ട്ടുകളുടെ ദ്രുത പരിശോധനയ്ക്കായി പാസ്പോര്‍ട്ട് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഡിജിറ്റല്‍ വെരിഫിക്കേഷന്‍ ഉള്ളത് സമയം ലാഭിക്കുന്നതിനും പോലീസ് അന്വേഷണത്തിന് സുതാര്യത കൊണ്ടുവരുന്നതിനും സഹായിക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു. പുതിയ ആപ്പ് ഉപയോഗിച്ച് വെരിഫിക്കേഷന്‍ ചെയ്യുകയാണെങ്കില്‍ 15 ദിവസത്തില്‍ നിന്ന് അഞ്ച് ദിവസമായി കുറയും. ഇതോടെ പാസ്‌പോര്‍ട്ട് നല്‍കാനുള്ള സമയപരിധി 10 ദിവസമായി കുറയുമെന്ന് റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ അഭിഷേക് ദുബെ പറഞ്ഞു.