ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനാകുന്നു. ചെന്നൈയില്‍ നിന്നുള്ള പ്രശസ്ത ക്ലാസിക്കല്‍ ഗായിക ശിവശ്രീ സ്കന്ദപ്രസാദാണ് വധു.ഇരുവരും വിവാഹത്തെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മാർച്ചില്‍ ബെംഗളൂരുവില്‍ വെച്ച് ഇരുവരും വിവാഹിതരാകുമെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നുണ്ട്.പ്രശസ്തയായ യുവ കർണാടിക് സംഗീതജ്ഞയാണ് ശിവശ്രീ. ശാസ്ത്ര സർവകലാശാലയില്‍ നിന്ന് ബയോ എഞ്ചിനീയറിംഗില്‍ ബിരുദധാരിയാണ്. ചെന്നൈ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഭരതനാട്യത്തില്‍ എംഎ ബിരുദം നേടിയിട്ടുണ്ട്. കൂടാതെ, മദ്രാസ് സംസ്‌കൃത കോളേജില്‍ നിന്ന് സംസ്‌കൃതത്തില്‍ എംഎ ബിരുദവും നേടി.
കർണാടിക് സംഗീതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ശിവശ്രീ ഇന്ത്യയിലും വിദേശത്തുമായി നിരവധി സംഗീതപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 2014 ല്‍ ശിവശ്രീ പാടി റെക്കോർഡ് ചെയ്ത ഗാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ ലഭിച്ചിരുന്നു. അവർ കന്നഡ ഭക്തിഗാനമായ ‘പൂജിസലന്ദേ ഹൂഗല തണ്ടേ’ ആലപിക്കുകയും അത് തന്റെ യൂട്യൂബ് ചാനലില്‍ ഷെയർ ചെയ്യുകയുമായിരുന്നു. ഇതാണ് മോദിയുടെ പ്രശംസ നേടിയത്.”ശിവശ്രീ സ്കന്ദപ്രസാദിന്റെ കന്നഡയിലെ ഈ അവതരണം പ്രഭു ശ്രീരാമനോടുള്ള ഭക്തിയുടെ ആത്മാവിനെ മനോഹരമായി ഉയർത്തിക്കാട്ടുന്നു. അത്തരം ശ്രമങ്ങള്‍ നമ്മുടെ സമ്ബന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതില്‍ വളരെയധികം സഹായിക്കുന്നു,” വീഡിയോയെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
മണിരത്‌നത്തിന്റെ പൊന്നിയിൻ സെല്‍വൻ: ഭാഗം 1 എന്ന ചിത്രത്തിലെ ഹെല്‍ഹേ നീനു എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ശിവശ്രീ സിനിമയിലെ പിന്നണി ഗാനരംഗത്തേക്ക് കടന്നത്.തേജസ്വി സൂര്യയാകട്ടെ ഇന്ത്യൻ രാഷ്ട്രീയത്തില്‍ തൻ്റേതായ ഇടം നേടിയിട്ടുണ്ട്. അഭിഭാഷകൻ കൂടിയാണ്. ബെംഗളൂരു സൗത്തിൻ്റെ എം പിയാണ്. കൂടാതെ, 2020 സെപ്തംബർ മുതല്‍ ഭാരതീയ ജനതാ യുവമോർച്ചയുടെ ദേശീയ അധ്യക്ഷനാണ്. അയണ്‍മാൻ 70.3 എൻഡുറൻസ് റേസ് പൂർത്തിയാക്കിയ ആദ്യത്തെ സിറ്റിംഗ് എംപിയായി 2024 തേജസ്വിയെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന വർഷമായി അടയാളപ്പെടുത്തി, തേജസ്വിയും ശിവശ്രിവും സ്പോർടിസിവനോട് ഏറെ താല്പര്യമുള്ളവരാണ്.
റിലേ, എൻഡുറൻസ് റേസുകള്‍, സൈക്ലിംഗ്, മറ്റ് അത്‌ലറ്റിക് മത്സരങ്ങള്‍ എന്നിവയോട് താത്പര്യമുള്ളവരാണ്. 2024-ല്‍, അയണ്‍മാൻ 70.3 എൻഡുറൻസ് റേസ് പൂർത്തിയാക്കുന്ന രാജ്യത്തെ ആദ്യത്തെ സിറ്റിംഗ് എം പിയായി തേജസ്വി മാറി.