Home Featured തമിഴ് സിനിമാതാരം മയില്‍സാമി അന്തരിച്ചു

തമിഴ് സിനിമാതാരം മയില്‍സാമി അന്തരിച്ചു

by admin

ചെന്നെെ: പ്രശസ്ത തമിഴ് സിനിമാതാരം മയില്‍സാമി അന്തരിച്ചു. 57-വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള മ‌യില്‍സാമിക്ക് തമിഴ്നാട് സര്‍ക്കാരിന്‍റെ മികച്ച ഹാസ്യതാരത്തിനുള്ള പുരസ്‍കാരം ലഭിച്ചിട്ടുണ്ട്. 1984-ല്‍ പുറത്തിറങ്ങിയ ധവനി കനവുകളാണ് ആദ്യ ചിത്രം. സിനിമയ്ക്ക് പുറമേ സ്റ്റേജ് പെര്‍ഫോമര്‍, സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍, ടെലിവിഷന്‍ അവതാരകന്‍, നാടക നടന്‍ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് മയില്‍സാമി. ദൂള്‍, വസീഗര, ഗില്ലി, ഗിരി, ഉത്തമപുത്രന്‍, വീരം, കാഞ്ചന, കണ്‍കളെ കൈത് സെയ് തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ ശ്രദ്ധേയമായ മറ്റു ചിത്രങ്ങള്‍.

You may also like

error: Content is protected !!
Join Our WhatsApp Group