നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറി വിദ്യാര്‍ത്ഥി. അപര്‍ണയ്ക്ക് പൂവ് സമ്മാനിക്കാന്‍ വേദിയില്‍ കയറിയ വിദ്യാര്‍ത്ഥി നടിയുടെ കയ്യില്‍ കടന്നു പിടിക്കുകയും തോളില്‍ കയ്യിടാന്‍ ശ്രമിക്കുകയുമായിരുന്നു. നടി അനിഷ്ടം വ്യക്തമാക്കിയതോടെ വിദ്യാര്‍ത്ഥി ക്ഷമാപണവുമായി എത്തി. ലോ കോളജില്‍ വച്ചാണ് സംഭവമുണ്ടായത്.
പുതിയ ചിത്രം തങ്കത്തിന്റെ പ്രചാരണത്തിനു വേണ്ടിയാണ് ചിത്രത്തിലെ അഭിനേതാക്കളായ അപര്‍ണയും വിനീത് ശ്രീനിവാസനും ലോ കോളജിന്റെ യൂണിയന്‍ ഉദ്ഘാടന ചടങ്ങിന് എത്തിയത്. വേദിയില്‍ എത്തിയ വിദ്യാര്‍ത്ഥി അപര്‍ണയുടെ കയ്യില്‍ കടന്നു പിടിച്ച് എഴുന്നേല്‍പ്പിക്കുകയും തോളില്‍ കയ്യിടാന്‍ ശ്രമിക്കുകയും ആയിരുന്നു. അപ്രതീക്ഷിത പെരുമാറ്റത്തില്‍ അപര്‍ണ ഞെട്ടുന്നതും മാറി നില്‍ക്കാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം. വീണ്ടും തോളില്‍ കയ്യിടാന്‍ ഒരുങ്ങുമ്ബോള്‍ അപര്‍ണ വെട്ടിച്ച് മാറി. ‘എന്താടോ ഇത് ലോ കോളേജ് അല്ലെ’ എന്ന് ചോദിക്കുന്നതും വിഡിയോയില്‍ കാണാം.
അപര്‍ണ അതൃപ്തി വ്യക്തമാക്കിയതോടെ വീണ്ടും വേദിയില്‍ എത്തിയ വിദ്യാര്‍ത്ഥി താന്‍ വേറൊന്നും ഉദ്ദേശിച്ചല്ല ചെയ്തതെന്നും ഫാന്‍ ആതുകൊണ്ട് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണെന്നും പറയുന്നുണ്ട്. വീണ്ടും കൈ നീട്ടിയ യുവാവിന് കൈ കൊടുക്കാന്‍ അപര്‍ണ വിസമ്മതിച്ചു. തുടര്‍ന്ന് യുവാവ് വിനീതിന് കൈ കൊടുക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കൈകൊടുക്കാതെ വിനീത് കുഴപ്പമില്ല പോകൂ എന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിയെ അയക്കുന്നതും വീഡിയോയില്‍ കാണാം.
യാത്രക്കാരെ കയറ്റാതെ വിമാനം നേരത്തെ പറന്ന സംഭവം: അസൗകര്യം നേരിട്ടതില്‍ മാപ്പ് ചോദിച്ച് സ്കൂട്ട്
ന്യൂഡല്‍ഹി: 35 യാത്രക്കാരെ കയറ്റാതെ നിശ്ചയിച്ചതിലും നേരത്തെ പറന്ന സംഭവത്തില്‍ സ്കൂട്ട് എയര്‍ലൈന്‍സ് മാപ്പ് പറഞ്ഞു.
അമൃത്സറില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള വിമാനയാത്ര മാറ്റി നിശ്ചയിച്ചതു വഴി ചില യാത്രക്കാര്‍ക്ക് വിമാനത്തില്‍ കയറാന്‍ സാധിക്കാത്ത സംഭവത്തില്‍ മാപ്പു ചോദിക്കുന്നുവെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി.
അമൃത്സര്‍ വിമാനത്താവളത്തില്‍ 32 യാത്രക്കാരെ കയറ്റാതെ വിമാനം പറന്നതാണ് പ്രതിഷേധത്തിനിടയാക്കിയത്. വിമാനം ഷെഡ്യൂള്‍ ചെയ്തതതിലും നേരത്തെ യാത്ര പുറപ്പെട്ടതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ ബഹളമുണ്ടായി.
ബുധനാഴ്ച രാത്രി 7.55ന് പുറപ്പെടേണ്ട വിമാനം മോശം കാലാവസ്ഥ മൂലം യാത്ര മുടങ്ങാന്‍ സാധ്യതയുണ്ടെന്ന് കണ്ട് വൈകീട്ട് 3.45ന് തന്നെ പുറപ്പെടുകയായിരുന്നെന്ന് സ്കൂട്ട് വക്താവ് പറഞ്ഞു.
അസൗകര്യം നേരിട്ടതില്‍ സ്കൂട്ട് ആത്മാര്‍ഥമായി മാപ്പ് പറയുന്നു. അസൗകര്യം നേരിട്ട യാത്രക്കാര്‍ക്ക് വേണ്ട സഹായങ്ങള്‍ ലഭ്യമാക്കുമെന്നും എയര്‍ലൈന്‍സ് അറിയിച്ചു.
എല്ലാ ബുക്കിങ് ഏജന്റുമാരോടും വിമാനം നേരത്തെ പുറപ്പെടുന്ന വിവരം അറിയിക്കുകയും അവര്‍ യാത്രക്കാര്‍ക്ക് വിവരം കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു ഏജന്റ്മാത്രം വിവരം യാത്രക്കാരിലേക്ക് കൈമാറിയില്ല. അത് എന്തുകൊണ്ടാണെന്ന് അദ്ദേഹത്തിനു മാത്രമേ അറിയുകയുള്ളുവെന്നും അമൃത്സര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ വി.കെ സേത് പറഞ്ഞു.
കൂടാതെ, യാത്രസമയം മാറ്റിയ വിവരം യാത്രക്കാരെ ഇ-മെയിലിലൂടെ അറിയിച്ചിട്ടുണ്ടെന്നും സ്കൂട്ട് വിശദീകരിച്ചു.