Home Featured ആന്ധ്ര-കര്‍ണാടക അതിര്‍ത്തിയിൽ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

ആന്ധ്ര-കര്‍ണാടക അതിര്‍ത്തിയിൽ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

by admin

ആന്ധ്രാപ്രദേശ്-കര്‍ണാടക അതിര്‍ത്തിക്കടുത്തുള്ള വനത്തില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി.സര്‍ക്കാര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചത്.ബുധനാഴ്ചയാണ് കുട്ടിയെ കാണാതായത്. മാതാപിതാക്കള്‍ മടക്കശിറ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. വ്യാഴാഴ്ച കര്‍ണാടകയിലെ വനമേഖലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, സംശയാസ്പദമായ നിരവധി പേരെ ചോദ്യം ചെയ്തുവരികയാണ്. കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല.

ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; ആലപ്പുഴയിലെ രണ്ട് സ്‌കാനിങ് സെന്ററുകള്‍ പൂട്ടി സീല്‍ ചെയ്തു, ലൈസന്‍സ് റദ്ദാക്കി ആരോഗ്യവകുപ്പ്

ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവത്തില്‍ ആലപ്പുഴയിലെ രണ്ട് സ്‌കാനിങ് സെന്ററുകള്‍ പൂട്ടി സീല്‍ ചെയ്ത് ആരോഗ്യവകുപ്പ്.സ്‌കാനിങ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പൂട്ടി സീല്‍ ചെയ്തത്. നിയമപ്രകാരം സ്‌കാനിങ്ങിന്റെ റെക്കോര്‍ഡുകള്‍ രണ്ട് വര്‍ഷം സൂക്ഷിക്കണമെന്നാണ് നിബന്ധന. എന്നാല്‍ അന്വേഷണത്തില്‍ റെക്കോര്‍ഡുകള്‍ ഒന്നുംതന്നെ ഒരു സ്ഥാപനം സൂക്ഷിച്ചിട്ടില്ലാത്തതായി കണ്ടെത്തി. രണ്ട് സ്ഥാപനങ്ങളുടെയും ലൈസന്‍സ് റദ്ദ് ചെയ്തു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശ പ്രകാരം ആരോഗ്യ വകുപ്പിലെ വിദഗ്ധസംഘം നടത്തിയ പരിശോധനകള്‍ക്കിടയിലാണ് റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവ സൂക്ഷിച്ചിട്ടില്ല എന്ന് കണ്ടെത്തിയത്. ഇതിന്റെ തുടര്‍അന്വേഷണം നടക്കുകയാണ്.

റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം തുടര്‍നടപടികളും ഉണ്ടാകും.നവജാത ശിശുവിന്റെ വൈകല്യം നേരത്തെ കണ്ടെത്തിയില്ലെന്ന ആരോപണത്തില്‍ ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുണ്ട്. ആശുപത്രിയുടെ വീഴ്ച സംബന്ധിച്ച്‌ അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍തന്നെ സ്‌കാനിങ് സെന്ററിനെപ്പറ്റിയും അന്വേഷണം നടത്തുമെന്ന് മന്ത്രി പറഞ്ഞിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇന്നുണ്ടായിരിക്കുന്ന നടപടി. അന്വേഷണങ്ങളില്‍ വീഴ്ച കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വീണാ ജോര്‍ജ് ഉറപ്പ് നല്‍കിയിരുന്നു.

അതേസമയം, നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവത്തില്‍ ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തിരുന്നു. ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേര്‍ലി, പുഷ്പ എന്നിവര്‍ക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടര്‍മാര്‍ക്കുമെതിരെയാണ് കേസെടുത്തത്. ആലപ്പുഴ സൗത്ത് പൊലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്.ഗുരുതര വൈകല്യങ്ങളാണ് നവജാത ശിശുവിന് ഉള്ളത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലര്‍ത്തി കിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും.

കാലിനും കൈക്കും വളവുമുണ്ട്. ഗര്‍ഭകാലത്ത് പലതവണ നടത്തിയെങ്കില്‍ സ്‌കാനിംഗില്‍ ഡോക്ടര്‍മാര്‍ വൈകല്യം തിരിച്ചറിഞ്ഞില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി.

You may also like

error: Content is protected !!
Join Our WhatsApp Group