Home തിരഞ്ഞെടുത്ത വാർത്തകൾ വിനോദയാത്രക്കെത്തിയ വിദ്യാർഥി ഹാരംഗി അണക്കെട്ടിൽ മുങ്ങിമരിച്ചു

വിനോദയാത്രക്കെത്തിയ വിദ്യാർഥി ഹാരംഗി അണക്കെട്ടിൽ മുങ്ങിമരിച്ചു

by ടാർസ്യുസ്

മൈസൂരു: ബെംഗളൂരുവിൽനിന്ന് വിനോദയാ ത്രക്കെത്തിയ വിദ്യാർഥി കുടക് ജില്ലയിലെ സുണ്ടി കുപ്പയിലെ ഹാരംഗി അണക്കെട്ടിൽ മുങ്ങിമരിച്ചു.ഞായറാഴ്ച രാവിലെയാണ് അപകടം.ബെംഗളൂരുവിലെ സ്വകാര്യകോളേജിൽ പി.ജി.ക്ക് പഠിക്കുന്ന തമിഴ്‌നാട്ടിലെ മധുര സ്വദേശിയായ സുദർശൻ (22) ആണ് മരിച്ചത്. കോളേജിലെ 18വിദ്യാർഥികൾ ചേർന്ന് കുടകിൽ വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു. രാവിലെ അണക്കെട്ട് കാ ണാനെത്തിയപ്പോൾ സുദർശൻ വെള്ളത്തിൽ വീണ് ഒഴുക്കിൽപ്പെടുകയായിരുന്നു. മുങ്ങൽ വിദഗ്‌ധരുടെ സംഘമാണ് മൃതദേഹം പുറത്തെ ടുത്തത്. അപകടത്തിൽ സുണ്ടികുപ്പ പോലീസ് കേസെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group