ചെന്നൈ: 2000 രൂപ നോട്ട് നിരോധിക്കാനുള്ള നീക്കത്തില്‍ കേന്ദ്രത്തിനെതിരെ പ്രതികരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. കര്‍ണാടകയിലെ കനത്ത തോല്‍വി മറയ്ക്കാനുള്ള വിദ്യയാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 500 സംശയങ്ങള്‍, 1000 രഹസ്യങ്ങള്‍, 2000 പിഴവുകള്‍ – കര്‍ണാടകയിലെ വന്‍ തോല്‍വി മറയ്ക്കാന്‍ ഒറ്റ വിദ്യ- എന്നായിരുന്നു സ്റ്റാലിന്റെ ട്വീറ്റ്.
നോട്ട് നിരോധനമെന്ന ഹാഷ്ടാഗോടെയാണ് സ്റ്റാലിന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ വൈകീട്ടാണ് രാജ്യത്ത് നോട്ടുകളുടെ വിനിമയം നിര്‍ത്തിക്കൊണ്ടുള്ള റിസര്‍വ് ബാങ്കിന്റെ ഉത്തരവ് പുറത്തിറങ്ങിയത്. നിലവില്‍ നോട്ട് കൈവശമുള്ളവര്‍ക്ക് 2023 സെപ്തംബര്‍ 30 വരെ ഉപയോഗിക്കാം. മെയ് 23 മുതല്‍ 2000 നോട്ടുകള്‍ മാറ്റിയെടുക്കാം.
2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ചന്ദ്രബാബു നായിഡു
2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ആന്ധ്ര പ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി മേധാവിയുമായ ചന്ദ്രബാബു നായിഡു.
2000 രൂപ നോട്ടുകള്‍ നിരോധിച്ച തീരുമാനം ശുഭസൂചനയാണ് .ഡിജിറ്റല്‍ കറന്‍സിയെ കുറിച്ച് ഞാന്‍ വളരെ മുമ്ബു തന്നെ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നോട്ട് അസാധുവാക്കല്‍ തീര്‍ച്ചയായും അഴിമതി തടയും ചന്ദ്രബാബു നായിഡു പറഞ്ഞു.
സംസ്ഥാനം മുഴുവന്‍ കൊള്ളയടിക്കാനാണ് ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ശ്രമിക്കുന്നതെന്നും നായിഡു ഇതിനിടെ കുറ്റപ്പെടുത്തി.