Home Featured SSF ബെംഗളൂരു ജില്ലാ പ്രതിഭോത്സവ് ജയനഗർ ജേതാക്കൾ

SSF ബെംഗളൂരു ജില്ലാ പ്രതിഭോത്സവ് ജയനഗർ ജേതാക്കൾ

by admin

ബെംഗളൂരു :എസ് എസ് എഫ് ബെംഗളൂരു ജില്ല പ്രതി ഭോത്സവിൽ ജയനഗർ ഡിവിഷൻ ജേതാക്കളായി ഡക്കൻസ് റോഡിലെ ഹസനത്ത് കോളേജ് ഓഡിറ്റോറിയത്തിൽ അഞ്ച് വേദികളിലായി ഏഴ് ഡിവിഷനുകളിൽ നിന്നും മുന്നൂറോളം പ്രതിഭകൾ മത്സരിക്കാനെത്തി കെ ആർ പുരം ഡിവിഷൻ രണ്ടാമതും ഇലക്ട്രോണിക് സിറ്റി ഡിവിഷൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി ഇലക്ട്രോണിക് ഡിവിഷനിലെ സുഹൈൽ കലാപ്രതിഭയായി.രാവിലെ നടന്ന ഉത്ഘാടന സംഗമം ശംസുദ്ദീൻ അസ്ഹരിയുടെ അദ്ധ്യക്ഷതയിൽ സയ്യിദ്‌ ശൗക്കത്തലി തങ്ങൾ ഉത്ഘാടനം ചെയ്തു …

സമാപന സംഗമം ഹബീബ് നൂറാനിയുടെ അദ്ധ്യക്ഷതയിൽ വഖഫ് ബോർഡ് ചെയർമാൻ ശാഫി സഅദി ഉത്ഘാടനം ചെയ്തു സന്തോഷ് ഹെഗ്‌ഡെ യു.ടി ഖാദർ എം.എൽ.എ ഇമ്രാൻ പാഷ ഹസനാത്ത് ട്രസ്റ്റ് ചെയർമാൻ യൂനുസ് സേട്ട് ബശീർ സഅദി സത്താർ മൗലവി സ്വാലിഹ് ശിവാജി നഗർ ഇബ്രാഹീം സഖാഫി പയോട്ട തുടങ്ങിയവർ പ്രസംഗിച്ചു ശംസുദ്ധീൻ കബാബ് മഹൽ സൈഫുദ്ധിൻ ലുലു ബദ്റുൽ മുനീർ അരീക്കര അർശാദ് ബി.ടി എം തുടങ്ങിയവർ പങ്കെടുത്തു അക്തർ ഹുസൈൻ സ്വാഗതവും സ്വാദിഖ് സഖാഫി നന്ദിയും പറഞ്ഞു.

മുൻ സുപ്രീം കോടതി ജഡ്ജി സന്തോഷ് ഹെഗ്ഡെ പ്രസംഗിക്കുന്നു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group