Home covid19 ശിവാജി നഗറിൽ 2 ദിവസങ്ങളിലായി 25 പുതിയ രോഗികൾ- ഭീതിയൊഴിയാതെ ബെംഗളൂരു

ശിവാജി നഗറിൽ 2 ദിവസങ്ങളിലായി 25 പുതിയ രോഗികൾ- ഭീതിയൊഴിയാതെ ബെംഗളൂരു

by admin
shivaji nagr new covid19 hotspot

ബെംഗളൂരു : രണ്ടു രാത്രികൾ പുലരുമ്പോളേക്കും ശിവാജി നഗറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 25 പുതിയ കോവിഡ് 19 രോഗികൾ . പടരായണപുരയിലും ഹൊങ്ങ സാന്ദ്രയിലും സമൂഹ വ്യാപന സാധ്യത പോലും നില നിൽക്കെ ശിവാജി നഗർ കൂടി കൈ വിട്ടു പോകുമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത് .

ക്വീൻസ് റോഡിലെ ആശുപതിയിലെ നഴ്‌സിംഗ് അസിസ്റ്റന്റ് ആയി ജോലി ചെയ്തിരുന്ന 34 കാരനിൽ നിന്നാണ് പുതിയ 25 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുള്ളത് .

അദ്ദേഹം താമസിച്ച കെട്ടിടത്തിൽ 78 പേരോളം താമസിക്കുന്നുണ്ടായിരുന്നു .അവരെ മുഴുവൻ നിരീക്ഷണത്തിലാക്കുകയും അതിൽ നിന്നാണ് കൂട്ടമായി പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് .

bangalore malayali news portal join whatsapp group

നഗരത്തിൽ പലയിടങ്ങളിലും സ്ഥിതി സാധാരണ ഗതിയിലേക്ക് മടങ്ങുന്നതിനിടയിലാണ് ശിവാജി നഗർ ഹോട് സ്പോട് ആയി മാറിയത് . പടരായണപുരയിൽ സമൂഹ വ്യാപന സംശയം ഉയർന്നതിനെ തുടർന്ന് ആരോഗ്യ വകുപ്പ് മാസ്സ് ടെസ്റ്റുകൾ നടത്തിക്കൊണ്ടിരിക്കുന്നുമുണ്ട്.

ലോക്ക് ഡൌൺ വ്യവസ്ഥകളിൽ ഇളവുകൾ വരുത്താനിരിക്കെ ഹോട് സ്പോട്ടുകളുടെ എണ്ണം കൂടിയതിനാൽ സർക്കാർ എന്ത് നിലപാട് സ്വീകരിക്കും എന്നതിനെക്കുറിച്ചും ആശങ്കയിലാണ് നഗര വാസികൾ .

പ്രദേശത്തെ വാണിജ്യ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുയാണ് , അവശ്യ സർവീസുകൾക്കു മാത്രമാണ് ഇപ്പോൾ അനുമതിയുള്ളതു .

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group