Home Featured സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരം

സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരം

ന്യൂഡല്‍ഹി: ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ചികിത്സയില്‍ കഴിയുന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നില ഗുരുതരമെന്ന് പാര്‍ട്ടി വാര്‍ത്താക്കുറിപ്പ്. ശ്വാസകോശത്തില്‍ കടുത്ത അണുബാധയെ തുടര്‍ന്നാണ് യെച്ചൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.യെച്ചൂരിയുടെ നില ഗുരുതരമായതിനാല്‍ പ്രത്യേത ഡോക്ടര്‍മാരുടെ സംഘം നിരീക്ഷിച്ച് വരികയാണെന്നും പാര്‍ട്ടി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നാലുദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് യെച്ചൂരി ചികിത്സയില്‍ തുടരുന്നത്‌.

ഓഗസ്റ്റ് 19 നാണ് സീതാറാം യെച്ചൂരിയെ ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

സയനൈഡിനെക്കാള്‍ മാരകമായ വിഷം! ലോകത്തെ ഏറ്റവും അപകടരമായ ഭക്ഷ്യ വിഭവം പാചകം ചെയ്യാനുള്ള ലൈസൻസ് നേടി 10 വയസുകാരി

ലോകത്തെ ഏറ്റവും അപകടകരമായ ഭക്ഷണം പാകം ചെയ്യുന്നതിന് ലൈസൻസ് നേടി പത്തുവയസ്സുകാരി. പഫര്‍ മത്സ്യം പാചകം ചെയ്യാനുള്ള അനുമതിയാണ് ജപ്പാൻ കാരിയായ കരിൻ തബിറ നേടിയത്.തബിറ വിളമ്ബിയ പഫര്‍ മത്സ്യവിഭവം കഴിച്ച്‌ തെക്കന്‍ കുമാമോട്ടോയിലെ ഗവര്‍ണര്‍ സംതൃപ്തി രേഖപ്പെടുത്തി. ഇതോടെ പഫര്‍ മത്സ്യം പാചകം ചെയ്യാനുള്ള ലൈസന്‍സ് നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയായി കരിന്‍ തബിറ.ലോകത്തെ ഏറ്റവും അപകടകരമായ ഭക്ഷണമാണ് പഫര്‍ മത്സ്യ വിഭവം. സയനൈഡിനെക്കാള്‍ മാരകമായ വിഷമടങ്ങിയതിനാല്‍ ഇത് പാകം ചെയ്യുമ്ബോള്‍ അതീവ ശ്രദ്ധവേണം.

വിഷാംശമുള്ള ഭാഗങ്ങള്‍ ശരിയായി നീക്കം ചെയ്തില്ലെങ്കില്‍ കഴിക്കുന്നവര്‍ക്ക് ജീവഹാനി സംഭവിക്കാനിടയുണ്ട്.അതിനാല്‍ പഫര്‍ മത്സ്യം പാചകം ചെയ്യാന്‍ പ്രത്യേക ലൈസന്‍സ് ആവശ്യമാണ്. ലൈസന്‍സെടുക്കാനുള്ള പരീക്ഷയില്‍ ഏതുപ്രായക്കാര്‍ക്കും പങ്കെടുക്കാം. പ്രൊഫഷണല്‍ ഷെഫുകള്‍ ഉള്‍പ്പെടെ 93 പേര്‍ ഇത്തവണ പരീക്ഷയില്‍ പങ്കെടുത്തിരുന്നു. 60 പേരാണ് ജയിച്ച്‌ കയറിയത്.

You may also like

error: Content is protected !!
Join Our WhatsApp Group