സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി കസ്റ്റഡിയില്‍.എറണാകുളം നോര്‍ത്ത് പൊലീസാണ് സന്തോഷ് വര്‍ക്കിയെ കസ്റ്റഡിയിലെടുത്തത്. സിനിമ നടിമാർക്കെതിരെ ഫേസ് ബുക്ക് പേജിലൂടെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.അമ്മ സംഘടനയിലെ അംഗങ്ങള്‍ ഉള്‍പ്പെടെ നിർവധി നടിമാർ സന്തോഷ് വര്‍ക്കിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് കേസെടുത്ത പൊലീസ് സന്തോഷ് വര്‍ക്കിയെ പിടികൂടിയത്.
ആറാട്ട് എന്ന മോഹൻലാല്‍ ചിത്രത്തിന്‍റെ റിവ്യു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയ ആളാണ് സന്തോഷ് വർക്കി. ഇതിന് പിന്നാലെ ആറാട്ടണ്ണൻ എന്ന വിളിപ്പേരിലാണ് സന്തോഷ് അറിയപ്പെടാൻ തുടങ്ങിയത്. കൊച്ചിയിലെ പ്രധാന തിയറ്ററില്‍ സന്തോഷ് റിവ്യു പറയാൻ എത്താറുണ്ട്. നേരത്തെ സിനിമ കാണാതെ റിവ്യു പറഞ്ഞതിന്‍റെ പേരില്‍ സന്തോഷ് വര്‍ക്കിയെ ആളുകള്‍ മര്‍ദ്ദിച്ചിരുന്നു. വിഷുവിന് റിലീസ് ചെയ്ത മമ്മൂട്ടി നായകനായ ബസൂക്കയില്‍ സന്തോഷ് വര്‍ക്കി അഭിനയിച്ചിരുന്നു.
10 വര്‍ഷമായി, ഒരുനേരം പോലും പാചകം ചെയ്യാറില്ല, എല്ലാ ദിവസവും ഭക്ഷണം ഹോട്ടലില്‍ നിന്നെന്ന് യുവതി
പാചകം പഠിക്കുക എന്നതിനെ ഒരു അതിജീവന മാർഗമായിട്ടാണ് പലരും കാണുന്നത്. ഒരുപാട് പാചകമൊന്നും അറിയില്ലെങ്കിലും അത്യാവശ്യം കഴിക്കാനുള്ളത് പാചകം ചെയ്യാൻ അറിഞ്ഞാല്‍ മതി.മാത്രമല്ല, ചിലർക്ക് പുറത്തു നിന്നുള്ള ഭക്ഷണം അത്ര പിടിക്കണം എന്നില്ല. എന്നാല്‍, ഹോട്ടല്‍ ഭക്ഷണം തന്നെ കഴിച്ച് ജീവിക്കുന്നവരും ഉണ്ട്. അതില്‍ പെട്ട ഒരാളാണ് ഈ യുവതി. കഴിഞ്ഞ 10 വർഷമായി അവർ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കുന്നതേ ഇല്ലപോലും. മറിച്ച് ഹോട്ടലുകളില്‍ നിന്നാണ് ഭക്ഷണം കഴിക്കുന്നത്.
സ്റ്റൗവിന് മുന്നില്‍ മണിക്കൂറുകള്‍ ചെലവഴിക്കാൻ തനിക്ക് താല്‍പ്പര്യമില്ല എന്നാണ് അവർ വിശദീകരിക്കുന്നത്. ഈ ജീവിതശൈലി തന്റെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നാണ് പലരും കരുതുന്നത്. എന്നാല്‍, തനിക്ക് അങ്ങനെ ഒരു കുഴപ്പവുമില്ല. താൻ സന്തോഷവതിയും ആരോഗ്യവതിയും ആണ്. തന്റെ ഈ ജീവിതരീതി പൂർണ്ണമായും താൻ ആസ്വദിക്കുന്നു എന്നുമാണ് അവർ ഉറപ്പിച്ച് പറയുന്നത്. അടുക്കളയില്‍ കയറാതിരിക്കുന്നതോടെ താൻ തന്റെ സമയവും ജീവിതവും പരമാവധി പ്രയോജനപ്പെടുത്തുകയാണ്. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുകയാണ് എന്നും അവർ പറയുന്നു.
സാഫ്രോണ്‍ ബോസ്വെല്‍ എന്ന സ്ത്രീയാണ് താൻ എല്ലാ ദിവസവും പുറത്തു നിന്നാണ് ഭക്ഷണം കഴിക്കാറുള്ളത് എന്ന് അവകാശപ്പെടുന്നത്. ദി സണ്ണില്‍ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ 10 വർഷമായി സഫ്രോണ്‍ ഹോട്ടല്‍, റസ്റ്റോറന്റ് ഭക്ഷണം മാത്രമാണ് കഴിക്കുന്നത്. അതില്‍, രാവിലത്തെ ഭക്ഷണവും, ഉച്ചഭക്ഷണവും, അത്താഴവും എല്ലാം പെടുന്നു. ആഴ്ചയില്‍ ഏഴ് ദിവസവും അവർ പുറത്തു നിന്നും തന്നെയാണ് ഭക്ഷണം കഴിക്കുന്നത്.
ഭക്ഷണത്തിനായി മാസം 500 ഡോളറില്‍ കൂടുതല്‍ അതായത്, ഏകദേശം 56,000 രൂപ വരെയാണ് അവള്‍ ചെലവഴിക്കുന്നത്. എങ്കില്‍പ്പോലും വീട്ടില്‍ ഒരിക്കലും പാചകം ചെയ്യാൻ താൻ ഉദ്ദേശിക്കുന്നില്ല എന്നും അവള്‍ പറയുന്നു. വെറുതെ പാചകത്തിന്റെ പേരില്‍ ഒരുപാട് സാധനങ്ങള്‍ വാങ്ങുകയും കുറേ സമയം ചെലവഴിക്കുകയും ചെയ്യുന്നതില്‍ സാഫ്രോണിന് ഒരു താല്പര്യവും ഇല്ല.മാത്രമല്ല, താൻ നേരത്തെ പാചകം ചെയ്തിരുന്ന സമയത്ത് അത് തൃപ്തികരമായിരുന്നില്ല. മാത്രമല്ല, വീട്ടില്‍ പാകം ചെയ്യുന്നതിനേക്കാള്‍ ലാഭം ഇങ്ങനെ പുറത്ത് നിന്നും കഴിക്കുന്നതാണ് എന്നാണ് താൻ കരുതുന്നത് എന്നും സാഫ്രോണ്‍ പറഞ്ഞു.