കൊച്ചി: കൊച്ചി നഗരത്തില്‍ ‘RDX’ സിനിമാ മോഡല്‍ അടി. കതൃക്കടവില്‍ പബ്ബില്‍ നിന്ന് പുറത്തിറങ്ങിയ ഒമ്പതംഗ സംഘം യുവാക്കളെ ആക്രമിച്ചു. ‘നഞ്ചക്’ ഉപയോഗിച്ചായിരുന്നു യുവാക്കളുടെ ആക്രമണം. നിരവധി പേര്‍ക്ക് പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി ആയിരുന്നു സംഭവം. കതൃക്കടവില്‍ പ്രവര്‍ത്തിക്കുന്ന ബാറില്‍ നിന്നും ഇറങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. ‘നഞ്ചക്’ കൊണ്ടുള്ള ആക്രമണത്തില്‍ രണ്ടുപേരുടെ തലയ്ക്ക് പരിക്കേറ്റു. ഒരാളുടെ മുന്‍വശത്തെ പല്ല് ഒടിഞ്ഞു. പോലീസ് എത്തുമ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടു.
അക്രമം നടത്തിയ 9 പേര്‍ക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് നോര്‍ത്ത് സി.ഐ അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്. കൊച്ചിയില്‍ പബ്ബുകള്‍ കേന്ദ്രീകരിച്ച് യുവാക്കള്‍ രാത്രികാലങ്ങളില്‍ സംഘം ചേര്‍ന്ന് നടത്തുന്ന ആക്രമണം പോലീസിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.