Home Featured ഡിജിറ്റല്‍ വാലറ്റ് നിയമങ്ങളില്‍ മാറ്റവുമായി ആര്‍ബിഐ

ഡിജിറ്റല്‍ വാലറ്റ് നിയമങ്ങളില്‍ മാറ്റവുമായി ആര്‍ബിഐ

by admin

ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്ത് വലിയൊരു മാറ്റം കൊണ്ടുവന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഒരു പുതിയ നിർദേശം പുറപ്പെടുവിച്ചു.ഇനി മുതല്‍ പ്രീപെയ്ഡ് പേയ്മെന്‍റ് ഇന്‍സ്ട്രുമെന്‍റുകളുമായി ബന്ധപ്പെട്ട (പിപിഐ) പണമിടപാടുകള്‍ തേര്‍ഡ് പാര്‍ട്ടി യുപിഐ ആപ്പുകള്‍ വഴി നടത്തുന്നതിനുള്ള അനുമതിയാണ് ആർബിഐ നല്‍കിയിരിക്കുന്നത്.നിലവില്‍ യുപിഐ പേയ്‌മെന്റുകള്‍ പ്രധാനമായും ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചാണ് ഉപയോഗിച്ചിരുന്നത്. ഡിജിറ്റല്‍ വാലറ്റുകള്‍ പ്രധാനമായും അതത് കമ്ബനിയുടെ യുപിഐ ആപ്പുകളുമായി മാത്രമേ ബന്ധിപ്പിക്കാൻ കഴിയൂ എന്നതായിരുന്നു നിയമം. ഉദാഹരണത്തിന് പേടിഎം വാലറ്റിലേക്ക് പണം അയക്കണമെങ്കില്‍ പേടിഎം ആപ്പ് തന്നെ ഉപയോഗിക്കണമായിരുന്നു.

പുതിയ നിർദ്ദേശമനുസരിച്ച്‌ ഏത് ഡിജിറ്റല്‍ വാലറ്റും ഏത് യുപിഐ ആപ്പിലും ബന്ധിപ്പിക്കാൻ സാധിക്കും. അതായത് ഗൂഗിള്‍ പേ വാലറ്റിലേക്ക് പേടിഎം ആപ്പ് വഴി പണം അയക്കാം, അല്ലെങ്കില്‍ ഫോണ്‍പേ വാലറ്റിലേക്ക് ഗൂഗിള്‍ പേ ആപ്പ് വഴി പണം അയക്കാം.ഡിജിറ്റല്‍ വാലറ്റ് അഥവാ ഇ-വാലറ്റ് എന്നത് ഉപയോക്താക്കളുടെ ഫോണിലോ, കമ്ബ്യൂട്ടറിലോ സൂക്ഷിക്കുന്ന ഒരു വിർച്വല്‍ വാലറ്റാണ്. ഇതില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വിവരങ്ങള്‍, ലോയല്‍റ്റി പോയിന്റുകള്‍ തുടങ്ങിയവ സുരക്ഷിതമായി സൂക്ഷിക്കാം. സുഹൃത്തുക്കള്‍ക്കും മറ്റും പണമയച്ചു നല്‍കാനുപയോഗിക്കുന്ന യുപിഐ അടിസ്ഥാനമായുള്ള ഗൂഗിള്‍പേയില്‍നിന്നും വ്യത്യസ്തമായി കോണ്‍ടാക്‌ട്ലെസ് പേമെന്റ് മാത്രം ലക്ഷ്യമിട്ടുള്ള ആപ്പാണിത്.

ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകള്‍ തുടങ്ങിയവ ഉപയോഗിച്ച്‌ സുരക്ഷിത കോണ്‍ടാക്റ്റ്ലെസ് പേമെന്റുകളാണ് അനുവദിക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഈ പുതിയ നിർദ്ദേശം ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ ഇനി മുതല്‍ കൂടുതല്‍ എളുപ്പമാകും.

You may also like

error: Content is protected !!
Join Our WhatsApp Group