Home Featured നടി രാകുൽ പ്രീത് സിങ് വിവാഹിതയാകുന്നു; വരൻ ബോളിവുഡ് നടൻ ജാക്കി ഭഗ്‌നാനി

നടി രാകുൽ പ്രീത് സിങ് വിവാഹിതയാകുന്നു; വരൻ ബോളിവുഡ് നടൻ ജാക്കി ഭഗ്‌നാനി

by admin

തെന്നിന്ത്യൻ സിനിമകളിലൂടെ അരങ്ങേറി ബോളിവുഡിലും സാന്നിധ്യമറിയിച്ച പ്രമുഖ നടി രാകുൽപ്രീത് സിങ് വിവാഹിതയാകുന്നു. ബോളിവുഡിലെ നടനും നിർമാതാവുമായ ജാക്കി ഭഗ്‌നാനിയാണ് വരൻ. ഈ വർഷം തന്നെ വിവാഹമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.ഫെബ്രുവരി 22 ന് ഗോവയിൽ വെച്ചാകും വിവാഹച്ചടങ്ങുകളെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. താരങ്ങൾ ഇരുവരും വിവാഹത്തെ സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. റിപ്പോർട്ടുകൾ അനുസരിച്ച് അടുത്ത ബന്ധുക്കളുടേയും സുഹൃത്തുകളുടേയും സാന്നിധ്യത്തിൽ വെച്ചായിരിക്കും വിവാഹം.

ഇന്റിമേറ്റ് വെഡ്ഡിങ് ആണ് ഇരുവരും ആഗ്രഹിക്കുന്നത്. ഗോവയിൽ വെച്ച് ബീച്ച് വെഡിങ് നടത്താനാണ് താരങ്ങളുടെ ആലോചിനയെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. വിവാഹവാർത്ത താരങ്ങൾ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ.രാകുലും ജാക്കിയും ദീർഘകാലമായി പ്രണയത്തിലാണ്. 2021-ൽ രാകുൽ ജാക്കിയുമായുള്ള പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ബോളിവുഡിലും തെന്നിന്ത്യയിലും താരം സിനിമകൾ ചെയ്യുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group