Home Featured തിരുവനന്തപുരം – ബെംഗളൂരു റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ

തിരുവനന്തപുരം – ബെംഗളൂരു റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ

by admin

ശബരിമല തീർഥാടകരുടെ തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം – ബെംഗളൂരു റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. തിരുവനന്തപുരം നോർത്തിൽ നിന്നും ബെംഗളൂരുവിലേക്ക് പ്രതിവാര സ്പെഷ്യൽ ട്രെയിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശബരി സ്പെഷ്യൽ ട്രെയിനിന് ഏറ്റുമാനൂർ ഉൾപ്പെടെ 18 സ്റ്റോപ്പുകളാണുള്ളത്. നവംബർ 12 മുതൽ അടുത്ത ജനുവരി 29 വരെ ഇരുദിശകളിലേക്കുമായി 24 സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.മുൻവർഷങ്ങളിൽ ശബരി സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിക്കുമ്പോൾ എറണാകുളം കഴിഞ്ഞാൽ കോട്ടയത്ത് മാത്രമായിരുന്നു സ്റ്റോപ്പ് അനുവദിച്ചിരുന്നത്.

എന്നാൽ തിരുവനന്തപുരം – ബെംഗളൂരു ശബരി സ്പെഷ്യൽ ട്രെയിനിന് ഏറ്റുമാനൂരിലും സ്റ്റോപ്പുണ്ട്. ശബരിമലയുടെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് ഏറ്റുമാനൂർ. എന്നാൽ തിരുവനന്തപുരം – ബെംഗളൂരു ശബരി സ്പെഷ്യൽ ട്രെയിനിന് ഏറ്റുമാനൂരിലും സ്റ്റോപ്പുണ്ട്. ശബരിമലയുടെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് ഏറ്റുമാനൂർ. ശബരിമലയിലേക്ക് പോകുന്ന ഭക്തർക്ക് ഏറ്റുമാനൂർ ക്ഷേത്ര ദർശനം നടത്താനും ഇതിലൂടെ കഴിയും.ട്രെയിൻ നമ്പർ 06083 തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബാഗ്ലൂർ ട്രെയിൻ തിരവനന്തപുരത്ത് നിന്ന് നവംബർ 12, 19, 26, ഡിസംബർ 03, 10, 17, 24, 31, 2025 ജനുവരി 07, 14, 21, 28 തീയതികളിൽ വൈകീട്ട് 06:05നാണ് യാത്ര ആരംഭിക്കുക.

പിറ്റേന്ന് രാവിലെ 10:55ന് ബെംഗളൂരുവിൽ എത്തിച്ചേരുകയും ചെയ്യും. 06084 എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ നവംബർ 13, 20, 27 ഡിസംബർ 04, 11, 18, 25, 205 ജനുവരി 01, 08, 15, 22, 29 തീയതികളിൽ ഉച്ചയ്ക്ക് 12:45ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 06:45ന് തിരുവനന്തപുരത്തെത്തും.16 എസി ത്രീടയർ കോച്ചുകളും, 2 സ്ലീപ്പർ ക്സാസ് കോച്ചുകളുമാണ് സ്പെഷ്യൽ ട്രെയിനിനുള്ളത്. സ്ലീപ്പർ ക്ലാസിന് തിരുവനന്ത പുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് 550 രൂപയും 3എ ക്ലാസിന് 1490 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ട്രെയിൻ ടിക്കറ്റ് റിസർവേഷൻ ശനിയാഴ്ച രാവിലെ എട്ട് മണിയ്ക്ക് ആരംഭിച്ചു.

തിരുവനന്തപുരത്ത് നിന്ന് ചൊവ്വാഴ്ചകളിൽ വൈകീട്ട് 06:05ന് പുറപ്പെടുന്ന ട്രെയിൻ 07:07 കൊല്ലം, 07:43 കായംകുളം, 07:55 മാവേലിക്കര, 08:10 ചെങ്ങന്നൂർ, 08:24 തിരുവല്ല, 08:35 ചങ്ങനാശേരി, 08:57 കോട്ടയം, 09:17 ഏറ്റുമാനൂർ, 10:10 എറണാകുളം ടൌൺ, 10:37 ആലുവ, 11:37 തൃശൂർ, 12:50 പാലക്കാട്, 01:58 പൊതനൂർ, 03:15 തിരുപ്പൂർ, 04:10 ഈറോഡ്, 05:07 സേലം, 08:43ബംഗാർപേർട്ട്, 09:28 കൃഷ്ണരാജപുരം സ്റ്റേഷനുകൾ പിന്നിട്ട് 10:55ന് ബെംഗളൂരുവിലെത്തും.

ബെംഗളൂരുവിൽ നിന്ന് ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് 12:45ന് പുറപ്പെടുന്ന സ്പെഷ്യൽ ട്രെയിൻ 12:53 കൃഷ്ണരാജപുരം, 01:48 ബംഗാർപേട്ട്, 04:57 സേലം, 05:50 ഈറോഡ്, 06:43 തിരുപ്പൂർ, 08:15 പൊതനൂർ, 09:10 പാലക്കാട്, 11:55 തൃശൂർ, 01:08 ആലുവ, 01:30 എറണാകുളം ടൌൺ, 02:20 ഏറ്റുമാനൂർ, 02:40 കോട്ടയം, 03:00 ചങ്ങനാശേരി, 03:14 തിരുവല്ല, 03:26 ചെങ്ങന്നൂർ, 03:44 മാവേലിക്കര, 03:55 കായംകുളം, 04:40 കൊല്ലം സ്റ്റേഷനുകൾ പിന്നിട്ട് 06:45ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.

You may also like

error: Content is protected !!
Join Our WhatsApp Group