മംഗളൂരു: ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ഫ്‌ളാറ്റില്‍ റാഗിംഗിന് വിധേയമാക്കിയ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. പിടികൂടിയ പ്രതികള്‍ എല്ലാം മലയാളികളാണ്. ഇതില്‍ ഏഴു പേര് കഞ്ചാവ് ഉപയോഗിച്ചതായി തെളിഞ്ഞു.
പഠിക്കാന്‍ ആണെങ്കില്‍ മാത്രം കര്‍ണാടകയില്‍ എത്തിയാല്‍ മതിയെന്നും റാഗിങ് പോലുള്ളവ നടത്തിയാല്‍ കയ്യും കെട്ടി നോക്കി ഇരിക്കില്ലെന്നും അധ്യയന വര്‍ഷം ആരംഭിച്ചപ്പോള്‍ തന്നെ മംഗളുരു സിറ്റി പൊലീസ് കമ്മീഷണര്‍ മുന്നറയിപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ച് മംഗളൂരു അത്താവറിലെ ഫ്‌ളാറ്റില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗിംഗിന് വിധേയമാക്കുകയും പണം കവരുകയും ചെയ്ത മലയാളി വിദ്യാര്‍ത്ഥികളാണ് പിടിയിലായത്.
*ഒമിക്രോൺ ഭീതി: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തുമോ? വ്യക്തമാക്കി കർണാടക മുഖ്യമന്ത്രി*
അക്രമത്തിന് ഇരയായ രണ്ടു വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ നഗരത്തില്‍ വിവിധ സ്വകാര്യ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളായ ഒമ്ബതുപേരെ മംഗളൂരു സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു . പ്രതികള്‍ എല്ലാവരും കേരളത്തില്‍ നിന്നുള്ളവരാണെന്നും ഇതില്‍ ഏഴു പേര് കഞ്ചാവ് ഉപയോഗിച്ചിരുന്നതായും പൊലീസ് അറിയിച്ചു.
ജാസില്‍ മുഹമ്മദ് (20), അഭി അലക്‌സ് (21), കാസര്‍കോട്ടെ സികെപി ശിഹാസ് (20), തൃശൂരിലെ കെ പി പ്രവേശ് (21), എച് ഗോപികൃഷ്ണ (21), പി എസ് ഹസൈന്‍ (21), പി ആര്‍ വിഷ്ണു (22), ഇടുക്കിയിലെ നന്ദു ശ്രീകുമാര്‍ (19), അലന്‍ ഷൈജു (19) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ ജാസില്‍ മുഹമ്മദ്, അഭി അലക്‌സ് എന്നിവര്‍ ഒഴികെ ബാക്കി ഏഴ് പേര്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നന്ദി ഹിൽസിലേക്ക് യാത്ര പ്ലാൻ ചെയ്യുകയാണോ ? ശ്രദ്ധിക്കുക ; പോയവർ “പെട്ടു”
അറസ്റ്റിനെ തുടര്‍ന്ന് എല്ലാവരേയും വൈദ്യപരിശോധനക്ക് വിധേയരാക്കിയിരുന്നു. ഏഴു പേര്‍ക്ക് എതിരെ കര്‍ണാടക വിദ്യാഭ്യാസ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം, മയക്കുമരുന്ന് നിയമം (എന്‍ ഡി പി എസ്) എന്നിവ പ്രകാരം കേസെടുത്തു. ജാസിനേയും അഭിയേയും എന്‍ ഡി പി എസ് ചുമത്തുന്നതില്‍ നിന്ന് ഒഴിവാക്കി. അവരുടെ അകൗണ്ടുകളില്‍ നിന്ന് പ്രതികള്‍ പണം ട്രാന്‍സ്ഫര്‍ ചെയ്തതായും പരാതിയില്‍ പറയുന്നുണ്ട്.
മലയാളി വിദ്യര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന നിരവധി റാഗിങ്ങ് കേസുകളാണ് കര്‍ണാടകയില്‍ നിലവിലുള്ളത്. ഇത്തരം വിദ്യാര്‍ത്ഥികളോട് ഒരു ദയയും കാണിക്കില്ലെന്ന് കമ്മീഷ്ണര്‍ നേരത്തെ നയം വ്യക്തമാക്കിയതാണ്. എട്ടു വര്‍ഷം തടവ് ശിക്ഷ വരെ ലഭിക്കുന്ന കുറ്റകൃത്യങ്ങളാണ് ഇപ്പോള്‍ വിദ്യര്‍ത്ഥികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്