ന്യൂഡൽഹി : ലോക്ക്ഡൗൺ മൂലം സംസ്ഥാനത്തു കുടുങ്ങിക്കിടക്കുന്ന മലയാളികളെ സ്വന്തം ചിലവിൽ തിരിച്ചെത്തിക്കാമെന്നു അറിയിച്ചു പഞ്ചാബ് സർക്കാർ കേരളാ ഗവണ്മെന്റിനു 3 തവണ കത്തയച്ചിട്ടും ഇതുവരെ ഒന്നും മറുപടി നൽകിയിട്ടില്ല.
ഗർഭിണികൾ , ആരോഗ്യ പ്രശ്നമുള്ളവർ അടക്കം 1078 ആൾക്കാരാണ് കേരളത്തിലേക്കുള്ള യാത്രയ്ക്കായി പഞ്ചാബ് സർക്കാരിന്റെ പോർട്ടറിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്
ശ്രമിക് തീവണ്ടികൾ ഓടാൻ ആരംഭിച്ച ഉടൻതന്നെ കേരളത്തിലേക്കുള്ളവരെ ആരോഗ്യ പരിശോധന നടത്തി തിരിച്ചെത്തിക്കാൻ തയ്യാറാണെന്നും ഇതിന് അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് പഞ്ചാബ് പ്രിൻസിപ്പൽ സെക്രട്ടറി ആർ വെങ്കിട്ടരത്നം കേരള പ്രിൻസിപ്പൽ സെക്രട്ടറി വിശ്വനാഥ് സിൻഹയ്ക്കാണ് കത്തയച്ചിരുന്നത്.
കേരളത്തിൽനിന്നും കർണാടകത്തിൽനിന്നുമുള്ളവരെ ഒരേ തീവണ്ടിയിൽ തിരിച്ചെത്തിക്കാനായി ബെംഗളൂരു വഴി കൊച്ചിയിലേക്ക് തീവണ്ടി ഓടിക്കാമെന്നാണ്പഞ്ചാബ്അറിയിച്ചത്.
മേയ് അഞ്ചിനും ഏഴിനുമായി ഇത്തരത്തിൽ മൂന്ന് കത്തുകളാണ് പഞ്ചാബ് അയച്ചത്. എന്നാൽ ഒന്നിനും കേരളം മറുപടി നൽകിയിട്ടില്ല. കേരളത്തിൽ കുടുങ്ങിക്കിടക്കുന്ന പഞ്ചാബിലേക്കുള്ള 188 പേരുടെ മടക്ക യാത്രയ്ക്കും കേരളം ഇതുവരെ അനുമതി നൽകിയിട്ടില്ല.
എന്നാൽ തീവണ്ടി ഓടിക്കാൻ സമ്മതമാണെന്ന് കർണാടക അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന വിവിധ സംസ്ഥാനങ്ങളിലുള്ള എല്ലാവരേയും പഞ്ചാബ് സ്വന്തം ചെലവിലാണ് തിരിച്ചെത്തിക്കുന്നത്.
- കുറ്റസമ്മതം നടത്തി ബെസ്കോം;വൈദ്യുതി ബില്ലിൽ പിഴവ് വന്നിട്ടുണ്ട്.
- ചെക്ക് പോസ്റ്റുകൾ ഒഴിവാക്കി കുറുക്കു വഴികളിലൂടെ ബാംഗ്ലൂരിലെത്തുന്നവർ ഭീഷണി
- ലോക്ക് ഡൗണിനു ലോക്കിടാൻ ബെംഗളൂരു ,നിയന്ത്രണങ്ങൾ തുടരാനാവില്ലെന്ന് സർക്കാർ
- സൗജന്യ ക്വാറന്റൈൻ സംവിധാനമില്ല : നൽകേണ്ടത് 17,500 രൂപയോളം, പലരും തിരിച്ചുപോകുന്നു.
നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/