Home Featured പൂനെ – ബെംഗളൂരു യാത്ര വെറും ഏഴ് മണിക്കൂറില്‍: അതിവേഗ പാത ഉടന്‍

പൂനെ – ബെംഗളൂരു യാത്ര വെറും ഏഴ് മണിക്കൂറില്‍: അതിവേഗ പാത ഉടന്‍

by admin

പൂനെ – ബെംഗളൂരു റൂട്ടിലെ യാത്ര ഉടന്‍ ഏഴുമണിക്കൂറായി കുറയും. ഇരുനഗരങ്ങളെയും ബന്ധിപ്പിച്ചുള്ള അതിവേഗപാതയുടെ നിര്‍മാണം പുരോഗമിക്കുകയാണ്.നിലവില്‍ പൂനെയ്‌ക്കും ബെംഗളൂരുവിനും ഇടയിലുള്ള റോഡ് യാത്രാ സമയം ഏകദേശം 15 മണിക്കൂറിനടുത്താണ് 850 കിലോമീറ്ററാണ് ദൂരം. എന്നാല്‍ പൂനെ-ബെംഗളൂരു എക്‌സ്പ്രസ് വേ വരുന്നതോടെ ഇരുനഗരങ്ങള്‍ക്കും ഇടയുള്ള യാത്രാ സമയം 7 മണിക്കൂറായി ചുരുങ്ങും.മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ പോകാന്‍ സാധിക്കുന്ന വിധത്തിലുള്ള പാതയുടെ നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നത് 50,000 കോടി രൂപയാണ്.

ഭാരത്മാല പരിയോജന പദ്ധതി യുടെ രണ്ടാം ഘട്ടത്തില്‍ നിര്‍മ്മിക്കുന്ന പൂനെ- ബെംഗളൂരു എക്‌സ്പ്രസ് വേ ആറുവരി പാതയാണ്. കൂടാതെ പൂനെയിലെ പൂനെ-മുംബൈ എക്‌സ്പ്രസ് വേയുമായി ഇത് ബന്ധിപ്പിക്കും. ഇതോടെ ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയും എളുപ്പമാകും. മഹാരാഷ്‌ട്രയിലെയും കര്‍ണാടകയിലെയും 12 ജില്ലകളിലൂടെ പൂനെ- ബെംഗളൂരു എക്‌സ്പ്രസ് വേ കടന്നുപോകും. ഇതില്‍ മൂന്നെണ്ണം മഹാരാഷ്‌ട്രയിലേയും ഒന്‍പതെണ്ണം കര്‍ണാടകയിലെയും ജില്ലകളാണ്.2028ല്‍ അതിവേഗ പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാകും. പൂനെ-ബെംഗളൂരു എക്‌സ്പ്രസ് വേ നിര്‍ദിഷ്ട പൂനെ റിംഗ് റോഡില്‍ നിന്നാരംഭിക്കുന്നു.

ഇത് മഹാരാഷ്‌ട്രയിലെ പൂനെ ജില്ല, സത്താര ജില്ല, സാംഗ്ലി എന്നിവ കടന്നാണ് കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നത്. ബെളഗാവി, ബാഗല്‍കോട്ട്, ഗദഗ്, കൊപ്പാള്‍, വിജയനഗര, ദാവന്‍ഗെരെ, ചിത്രദുര്‍ഗ, തുമകുരു, ബെംഗളൂരു റൂറല്‍ ജില്ലകളിലൂടെ കടന്നുപോകുന്ന അതിവേഗ പാത നിര്‍ദ്ദിഷ്ട സാറ്റലൈറ്റ് റിംഗ് റോഡില് അവസാനിക്കുന്നവിധത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ദേശീയപാത 48 ന് ഒരു ബദല്‍ റൂട്ടായി പാത പ്രവര്‍ത്തിക്കുമെന്നതും എക്‌സ്പ്രസ് വേയുടെ മറ്റൊരു സവിശേഷതയാണ്.

മുഴ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയക്കിടയില്‍ അണ്ഡാശയം പൂര്‍ണ്ണമായി മുറിച്ചു മാറ്റിയതായി പരാതി

മുഴ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയക്കിടയില്‍ അണ്ഡാശയം പൂര്‍ണ്ണമായി മുറിച്ചു മാറ്റിയതായി പരാതി.യുവതി നല്‍കിയ പരാതി പ്രകാരം ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു.കൊളവയല്‍, കാറ്റാടി സ്വദേശിനിയുടെ പരാതി പ്രകാരം നോര്‍ത്ത് കോട്ടച്ചേരിയിലെ പത്മ പോളിക്ലിനിക്കിലെ ഡോ.രേഷ്മ സുവര്‍ണ്ണയ്‌ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. വയറു വേദനയെ തുടര്‍ന്നാണ് യുവതി ഡോക്ടറെ സമീപിച്ചത്. പരിശോധനയില്‍ വലതു ഭാഗത്തെഅണ്ഡാശയത്തില്‍ മുഴയുള്ളതായും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യണമെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.

ഇതു പ്രകാരം 2021 സെപ്തംബര്‍ 27ന് യുവതി ശസ്ത്രക്രിയക്ക് വിധേയയായി. മാസങ്ങള്‍ക്കു ശേഷം വയറു വേദന വീണ്ടും അനുഭവപ്പെട്ടതോടെ പരാതിക്കാരി വീണ്ടും ഡോക്ടറെ സമീപിച്ചു മരുന്നെടുത്തുവെങ്കിലും വേദനയ്‌ക്ക് ശമനമുണ്ടായില്ല. 2024 ജനുവരി മാസം സ്‌കാന്‍ ചെയ്തപ്പോഴാണ് വലതു ഭാഗത്തെ അണ്ഡാശയം പൂര്‍ണ്ണമായും നീക്കിയ കാര്യം അറിഞ്ഞത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ കാണാന്‍ ശ്രമിച്ചുവെങ്കിലും സ്ഥലത്തില്ലെന്ന മറുപടിയാണ് ആശുപത്രിയില്‍ നിന്നു ലഭിച്ചതെന്ന് പരാതിക്കാരി പറഞ്ഞു.

തുടര്‍ന്ന് മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി നല്‍കി. മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് യുവതി ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയതും കേസെടുത്തതും. ഇന്‍സ്‌പെക്ടര്‍ പി.അജിത്കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group