ന്യൂഡെല്‍ഹി:) പേടിഎം പേയ്‌മെന്റ് ബാങ്കിനോട് പുതിയ അകൗണ്ടുകള്‍ തുറക്കുന്നത് നിര്‍ത്താന്‍ ആര്‍ബിഐ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പേടിഎമിന്റെ മാതൃസ്ഥാപനമായ വണ്‍97 കമ്യൂനികേഷന്‍സ് ലിമിറ്റഡിന്റെ ഓഹരികള്‍ തിങ്കളാഴ്ച 13 ശതമാനത്തോളം ഇടിഞ്ഞു.സ്റ്റോക് 14.52 ശതമാനം ഇടിഞ്ഞ് 675.35 രൂപയായി. ബിഎസ്‌ഇയില്‍ പകല്‍ സമയത്ത് ഇത് രൂപവരെയായി താഴ്ന്നിരുന്നു. എക്കാലത്തെയും താഴ്ന്ന നിലയിലാണിത്. 2021 നവംബര്‍ 18നാണ് കംപനി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ഇഷ്യു വിലയായ 2,150 രൂപയില്‍ നിന്നാണ് വലിയ തകര്‍ച നേരിട്ടിരിക്കുന്നത്.കംപനിയുടെ വിപണി മൂല്യം ബിഎസ്‌ഇയില്‍ 6,429.92 കോടി രൂപ ഇടിഞ്ഞ് 43,798.08 കോടി രൂപയായി. 7.53 ലക്ഷം ഓഹരികള്‍ ബിഎസ്‌ഇയിലും 1.51 കോടിയിലധികം എന്‍എസ്‌ഇയിലും ട്രേഡ് ചെയ്തു. ഇത് മൂന്നാം തവണയാണ് പേടിഎം കേന്ദ്രത്തില്‍ നിന്ന് നടപടി നേരിടുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ അതിന്റെ അധികാരങ്ങള്‍ വിനിയോഗിച്ച്, 1949 ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിലെ സെക്ഷന്‍ 35 എ പ്രകാരം, വേതനം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.ചില ‘വസ്തുനിഷ്ഠ മേല്‍നോട്ട ആശങ്കകളുടെ’ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നാണ് ആര്‍ബിഐ വെള്ളിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍ ആശങ്കകള്‍ വിശദമാക്കിയിട്ടില്ല. ഐടി സംവിധാനത്തിന്റെ സമഗ്രമായ സിസ്റ്റം ഓഡിറ്റ് നടത്തുന്നതിന് ഒരു ഐടി ഓഡിറ്റ് സ്ഥാപനത്തെ നിയമിക്കാനും ബാങ്കിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.പേടിഎം പേയ്‌മെന്റ് ബാങ്കിന് 2021 മാര്‍ച് 31 വരെ 64 ദശലക്ഷം സേവിംഗ്‌സ് അകണ്ടുകളും 5,200 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങളുമുണ്ട്. അതേസമയം, നിലവിലുള്ള ഉപഭോക്താക്കളെ ആര്‍ബിഐയുടെ ഉത്തരവ് ബാധിക്കില്ലെന്ന് കംപനി അറിയിച്ചു. പേടിഎം യുപിഐ, വാലറ്റ്, ഫാസ്ടാഗ് അകൗണ്ടുകള്‍ തുടര്‍ന്നും ഉപയോഗിക്കാം.