ചെന്നൈ: വിശാല്‍ നായകനായ മാര്‍ക്ക് ആന്റണിയുടെ സംവിധായകൻ എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ച വ്യക്തിയാണ് ആദിക് രവിചന്ദ്രൻ. സംവിധായകൻ ആദിക് രവചന്ദ്രന്റെ വിവാഹം സമീപ ദിവസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. മലയാളികളുടെയും പ്രിയപ്പെട്ട തെന്നിന്ത്യന്‍ താരം പ്രഭുവിന്റെ മകള്‍ ഐശ്വര്യയാണ് ആദിക് രവിചന്ദ്രന്റെ വധു. വീട്ടുകാരുടെ സാന്നിധ്യത്തിലാണ് ആദികും ഐശ്വര്യയും ചെന്നൈയില്‍ വച്ച് കഴിഞ്ഞ ഡിസംബര്‍ 15നാണ് വിവാഹിതരായത്.
2015 മുതല്‍ പരിചയക്കാരാണ് ആദിക്കും ഐശ്വര്യയും. ഐശ്വര്യയുടെ രണ്ടാം വിവാഹമാണിത്. ചെന്നൈയില്‍ ഒരു ബേക്കറി നടത്തുന്നുണ്ട് ഐശ്വര്യ. ചെന്നൈയിലെ അറിയപ്പെടുന്ന ബേക്കിംഗ് വര്‍ക്ക് ഷോപ്പുകളും ഐശ്വര്യ നടത്തുന്നു. 2015 മുതല്‍ ആദിക് രവിചന്ദ്രനും, ഐശ്വര്യയും പ്രണയത്തിലാണ്. ആദിക്കിനെക്കാള്‍ മൂന്ന് വയസ് മൂത്തയാളാണ് ഐശ്വര. ഒരു വലിയ ഹിറ്റ് ചിത്രം ചെയ്ത ശേഷം മാത്രം വിവാഹം എന്നാണ് ആദിക് എടുത്തിരുന്ന തീരുമാനം. അങ്ങനെ മാര്‍ക്ക് ആന്‍റണി വന്‍ ഹിറ്റായതോടെ ആദിക് വിവാഹത്തിന് ഒരുങ്ങി. ഐശ്വര്യയ്ക്കും താല്‍പ്പര്യമായിരുന്നു.
തമിഴകത്തെ രജനികാന്ത് അടക്കം മുന്‍നിര താരങ്ങള്‍ എല്ലാം പങ്കെടുത്ത വിവാഹത്തിന് ശേഷം ഇത് സംബന്ധിച്ച് വലിയ അഭ്യൂഹങ്ങളും വാര്‍ത്തകളുമാണ് പുറത്ത് വന്നത്. ആദികിന് പ്രഭു മകളെ വിവാഹം കഴിച്ചതിന് 500 കോടി സ്ത്രീധനം നല്‍കി എന്ന തരത്തില്‍ ചില വാര്‍ത്തകള്‍ വന്നു. തമിഴ് സിനിമ ജേര്‍ണലിസ്റ്റ് ചെയ്യാര്‍ ബാലു ഒരു യൂട്യൂബ് വീഡിയോയില്‍ ഇത് പറഞ്ഞു.
മകളുടെ രണ്ടാം വിവാഹം ആയതിനാല്‍ ലളിതമായി വിവാഹം നടത്താം എന്നായിരുന്നു നടന്‍ പ്രഭുവിന്‍റെ മനസില്‍ പണ്ട് സംഭവിച്ച കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയാകാതിരിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആദിക് അത് സമ്മതിച്ചില്ലെന്നും അതിനാല്‍ വിവാഹം ഗ്രാന്‍റായി നടത്തിയെന്നും ചെയ്യാര്‍ ബാലു പറഞ്ഞു.
എന്നാല്‍ 500 കോടി സ്ത്രീധനം എന്ന വാര്‍ത്തയില്‍ ഇപ്പോള്‍ പ്രഭുവിന്‍റെ ഭാഗത്ത് നിന്നും വിശദീകരണം വരുന്നുണ്ട്. മറ്റൊരു ജേര്‍ണലിസ്റ്റായ സബിത ജോസഫാണ് ഇത് വിശദീകരിക്കുന്നത്. പ്രഭുവിന്‍റെ കുടുംബത്തിന് സ്വത്ത് 500 കോടിക്ക് അടുത്തുണ്ടാകാം. പ്രഭുവിന്‍റെ പിതാവ് ശിവാജി കാലത്തെ വലിയ സമ്പന്നരാണ് അവര്‍. എന്നാല്‍ അതിന് അനുസരിച്ച് കുടുംബത്തില്‍ ചില സ്വത്ത് തര്‍ക്കവും ഉണ്ട്.
500 കോടി സ്ത്രീധനം എന്നൊക്കെ പറയുമ്പോള്‍ കാര്യം എല്ലാം മാറിമറയും, ശരിക്കും താന്‍ വിവാഹത്തിന് ഒന്നും കൊടുത്തിട്ടില്ല. ബാക്കിയെല്ലാം വാസ്തവമില്ലാത്ത അഭ്യൂഹങ്ങളാണ് എന്നാണ് ഈ വാര്‍ത്തയോട് പ്രഭു പ്രതികരിച്ചത് എന്നാണ് സബിത ജോസഫ് പറയുന്നത്.
അതേ സമയം ആദിക് സംവിധാനം ചെയ്ത മാര്‍ക്ക് ആന്റണി വിശാലിന്റെ 100 കോടി ചിത്രമാകുകയും ചെയ്‍തിനാല്‍ ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. നടൻ വിശാലിനെ വമ്പൻ തിരിച്ചുവരവ് ചിത്രമായി മാറിയിരുന്നു മാര്‍ക്ക് ആന്റണി. മാര്‍ക്ക് ആന്റണി ടൈം ട്രാവല്‍ ചിത്രമായിട്ടായിരുന്നു എത്തിയിരുന്നത്. സംവിധായകൻ ആദിക് രവിചന്ദ്രന്റെ ആഖ്യാനം ചിത്രത്തിന്റെ വലിയൊരു ആകര്‍ഷക ഘടകമായി മാറിയിരുന്നു.