Home Featured 2023-ൽ ഏറ്റവുമധികം ഡിലീറ്റ് ചെയ്യപ്പെട്ട ആപ്പ് ഇതാണ്…

2023-ൽ ഏറ്റവുമധികം ഡിലീറ്റ് ചെയ്യപ്പെട്ട ആപ്പ് ഇതാണ്…

ടിആർജി ഡാറ്റാ സെൻ്റർ സമീപകാലത്ത് നടത്തിയ ഒരു പഠനത്തിൽ ഏറ്റവുമധികം പേർ 2023-ൽ അൺഇൻസ്റ്റാൾ ചെയ്ത ആപ്പ് ഇൻസ്റ്റാഗ്രാം ആണെന്നു കണ്ടെത്തി.റിപ്പോർട്ട് പ്രകാരം ആഗോളതലത്തിൽമൊത്തം 480 കോടി പേർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെന്നാണ്. ഇത് ലോക ജനസംഖ്യയുടെ 59.9 ശതമാനം വരും.ഇന്റർനെറ്റ് യൂസർമാരുടെ 92.7 ശതമാനവും വരും.സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ ഓരോ മാസവും ശരാശരി 6-7 വ്യത്യസ്ത നെറ്റ‌്വർക്കുകൾ ഉപയോഗിക്കുന്നുണ്ടെന്നും പ്രതിദിനം ശരാശരി 2 മണിക്കൂറും 24 മിനിറ്റും ചെലവഴിക്കുന്നുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

റിപ്പോർട്ട് അനുസരിച്ച്, മിക്ക ഉപയോക്താക്കളും നീക്കം ചെയ്യാൻ ആഗ്രഹിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായി ഇൻസ്റ്റാഗ്രാം മാറി എന്നാണ്. 2023-ൽ, ആഗോളതലത്തിൽ ഒരു 10 ലക്ഷത്തിലധികം വ്യക്തികൾ ഓരോ മാസവും ‘എൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് എങ്ങനെ ഇല്ലാതാക്കാം’ എന്ന് ഇന്റർനെറ്റിൽ സെർച്ച് ചെയ്‌തതായും 10,20,000 പേർ 2023- ൽ ഇൻസ്റ്റാഗ്രാം റിമൂവ് ചെയ്യാൻ ശ്രമിച്ചെന്നു റിപ്പോർട്ട് പറയുന്നു.ഇതൊക്കെയാണെങ്കിലും ഏറ്റവും പ്രിയപ്പെട്ട ആപ്പ് എന്ന നിലയിലും ഏറ്റവുമധികം പേർ എൻഗേജ് ചെയ്യുന്ന ആപ്പ് എന്ന നിലയിലും ഇൻസ്റ്റാഗ്രാം തന്നെയാണു മുന്നിൽ.240 കോടി ആക്ടീവ് യൂസർമാരാണ് ഇന്ന് ആഗോളതലത്തിൽ ഇൻസ്റ്റാഗ്രാമിനുള്ളത്.

റേഷൻ കടകളിലൂടെ ‘സുജലം’ കുടിവെള്ളം നാളെ മുതൽ

ഭക്ഷ്യപൊതുവിതരണ വകുപ്പ് ആഭിമുഖ്യത്തിൽ ജലവിഭവ വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാനത്തെ റേഷൻ കടകളിലൂടെ കുടിവെള്ളം ലഭ്യമാക്കുന്ന സുജലം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നാളെ നടക്കും.ഗുണനിലവാരമുള്ള ഹില്ലി അക്വായുടെ ഒരു ലിറ്റർ കുപ്പി കുടിവെള്ളം പത്ത് രൂപക്ക് റേഷൻ കടകളിലൂടെ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.ആദ്യഘട്ടത്തിൽ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുക.

You may also like

error: Content is protected !!
Join Our WhatsApp Group