ബെംഗളൂരുവിൽ വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. രാവിലെ 10 മണി മുതൽ വൈകുന്നേരം ആറ് മണി വരെയുള്ള സമയത്ത് ആറു മുതൽ എട്ടു മണിക്കൂർ വരെ ബാംഗ്ലൂർ നഗരത്തിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിട്ടേക്കും. ജലസിരി 24*7 വാട്ടർ സപ്ലൈ വർക്ക്, സ്പാൻ സ്ട്രിംഗ്, ഡിടിസി, ജിഒഎസ് പരിപാലനം,കാടുവെട്ടൽ തുടങ്ങിയ അറ്റുകുറ്റപരിപാടികൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത സാഹചര്യത്തിലാണ് വൈദ്യുതി മുടങ്ങുക.
ചല്ലക്കരെ റോഡ്, ജോഗിമട്ടി റോഡ്, സർക്യൂട്ട് ഹൗസ്, ഡിഎസ് ഹളളി, കപ്പെനഹള്ളി, സുബ്രഹ്മണ്യ നഗര,കരേഹള്ളി, കബ്ബാൽ, കൃഷ്ണപുര, ജെ എൻ കോട്ടെ, നെരേനഹള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് ഡിസംബർ 26 വ്യാഴാഴ്ച പവർ കട്ട് അനുഭവപ്പെടുക. ബെംഗളൂരു വൈദ്യുതി തടസ്സം നേരിടുന്ന പ്രദേശങ്ങളും സമയക്രമവും നോക്കാം.
*ചല്ലകെരെ റോഡ് പരിസര പ്രദേശങ്ങൾ, ഇൻഡസ്ട്രിയൽ ഏരിയ പരിസരം രാവിലെ 10:00 മുതൽ വൈകുന്നേരം 4:00 വരെ (ആറ് മണിക്കൂർ)
*കാമനാബവി ബദവനെ, ജോഗിമാട്ടി റോഡ്, കോട്ടെ റോഡ് സമീപപ്രദേശങ്ങൾരാവിലെ 10:00 മുതൽ വൈകുന്നേരം 4:00 വരെ (ആറ് മണിക്കൂർ)
*ZP ഓഫീസ് പരിസരം, ടീച്ചേഴ്സ് കോളനി, ഐ യു ഡി പി ലേഔട്ട് ഏരിയരാവിലെ 10:00 മുതൽ വൈകുന്നേരം 4:00 വരെ (ആറ് മണിക്കൂർ)
*ഡിഎസ് ഹള്ളി, കുഞ്ചിഗ്നഹള്ളി, ഇംഗൽധാൽ, ഇംഗലദൽ ലംബാനി ഹട്ടി, കെന്നഡലൗയും ചുറ്റുമുള്ള പ്രദേശങ്ങളുംൾരാവിലെ 10:00 മുതൽ വൈകുന്നേരം 4:00 വരെ (ആറ് മണിക്കൂർ)
*ഇൻഹള്ളി, സീബാര, ഇൻഹള്ളി കുറുബറഹട്ടി, സിദ്ധവനദുർഗയും ചുറ്റുമുള്ള പ്രദേശങ്ങളുംരാവിലെ 10:00 മുതൽ വൈകുന്നേരം 4:00 വരെ (ആറ് മണിക്കൂർ)
*മദനായകനഹള്ളി, യെലവർത്തിയും പരിസര പ്രദേശങ്ങളുംരാവിലെ 10:00 മുതൽ വൈകുന്നേരം 4:00 വരെ (ആറ് മണിക്കൂർ)
*കല്ലഹള്ളി, ദ്യമാവനഹള്ളി, തോപുരമാലിഗെ, ഡികെ ഹട്ടിയും ചുറ്റുമുള്ള പ്രദേശങ്ങൾരാവിലെ 10:00 മുതൽ വൈകുന്നേരം 4:00 വരെ (ആറ് മണിക്കൂർ)
*ജെഎൻ കോട്ടെ, നെരേനഹാൾ, കള്ളിറോപ്പ, സജ്ജനകെരെ ചുറ്റുമുള്ള പ്രദേശങ്ങൾരാവിലെ 10:00 മുതൽ വൈകുന്നേരം 4:00 വരെ (ആറ് മണിക്കൂർ)
*ദൂരദർശനകേന്ദ്രം, മുനിസിപ്പൽ കോർപ്പറേഷൻ, സർക്യൂട്ട് ഹൗസ്രാവിലെ 10:00 മുതൽ വൈകുന്നേരം 4:00 വരെ (ആറ് മണിക്കൂർ)
*പി ജെ ബദവനെ (1, 6, 7, 8 മെയിൻ റോഡ്), എംസിസി എ ബ്ലോക്ക്, വിനോഭ നഗര (1, 2, 3 മെയിൻ റോഡ്), സൂപ്പർ മാർക്കറ്റ്രാവിലെ 10:00 മുതൽ വൈകുന്നേരം 4:00 വരെ (ആറ് മണിക്കൂർ)
*പിജെ എക്സ്റ്റൻഷൻ (2, 3, 4, 5, 6, 7 മെയിൻ റോഡ്), റാം & കോ സർക്കിൾ, അരുണ തിയറ്റർ, പോലീസ് ക്വാർട്ടേഴ്സ്, എംഎസ് ബിൽഡിംഗ് പരിസരംരാവിലെ 10:00 മുതൽ വൈകുന്നേരം 4:00 വരെ (ആറ് മണിക്കൂർ)
*കാരേഹള്ളി, മാത്തോട്, അജ്ജികംസാഗരരാവിലെ 10:00 മുതൽ വൈകുന്നേരം 6:00 വരെ (8 മണിക്കൂർ)കബ്ബാൽ, ബല്ലാൽസമുദ്ര, യദ്ഗട്ട, കൃഷ്ണപുര, തോനചെനഹള്ളി, കൽകെരെ, ബെലഗുരു ചുറ്റുമുള്ള പ്രദേശങ്ങൾരാവിലെ 10:00 മുതൽ വൈകുന്നേരം 4:00 വരെ (ആറ് മണിക്കൂർ)
ആറ് വിവാഹം കഴിച്ച് പണം തട്ടി ; ഏഴാമത്തെ വിവാഹത്തില്‍ യുവതി പിടിയില്‍
വിവാഹം കഴിച്ച് പണം തട്ടുന്ന യുവതിയും സംഘവും പിടിയില്‍.ഉത്തര്‍പ്രദേശിലെ ബാന്ധയിലെ പൂനം എന്ന യുവതിയാണ് പിടിയിലായത്.വിവാഹം ചെയ്ത പുരുഷന്‍മാരുടെ വീട്ടില്‍ നിന്നും സ്വര്‍ണവും പണവും മോഷ്ടിച്ച് മുങ്ങുകയാണ് പതിവ്.ആറ് വിവാഹം കഴിച്ച് പണം തട്ടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട് .യുവതിക്കൊപ്പം മാതാവ് സഞ്ജനാ ഗുപ്തയും മറ്റ് രണ്ട് സഹായികളും ഉണ്ട്. ഇവര്‍ പുരുഷന്‍മാരെ കണ്ടെത്തുകയും യുവതിയെ വിവാഹം ചെയ്തു കൊടുക്കുകയുമാണ് പതിവ്.
എന്നാല്‍ ശങ്കര്‍ ഉപാധ്യ എന്ന ആള്‍ തട്ടിപ്പ് മനസ്സിലാക്കി പരാതി നല്‍കിയതോടെയാണ് യുവതി പിടിയിലാവുന്നത്.വിവാഹത്തിന് ഒന്നേകാല്‍ ലക്ഷം ചെലവുണ്ടെന്നും ഇത് തരണമെന്നും യുവതിയും സംഘവും ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് ആലോചിക്കാന്‍ സമയം വേണമെന്ന് ശങ്കര്‍ അറിയിക്കുകയായിരുന്നു. പിന്നീട് ഇയാള്‍ യുവതിയോടും മാതാവിനോടും ആധാര്‍ കാര്‍ഡ് ചോദിക്കുകയായിരുന്നു. ഇരുവരും രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ കള്ളി വെളിച്ചത്താവുകയായിരുന്നു.