ബംഗളൂരു: ഒകാലിപുരം വടല്‍ നാഗരാജ് റോഡില്‍ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെതിരായി പൊതു ചുമരുകളില്‍ പതിച്ച പോസ്റ്ററുകള്‍ക്കെതിരെ മഗഡി റോഡ് പൊലീസ് കേസെടുത്തു.
രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി സ്ത്രീകളെ ഉപയോഗിച്ചെന്ന തരത്തിലുള്ള പോസ്റ്ററുകള്‍ക്കെതിരെയാണ് കേസെടുത്തത്. ഹാസനിലെ പ്രജ്വല്‍ രേവണ്ണയുടെ വിവാദ വിഡിയോകള്‍ ഡി.കെ ശിവകുമാറാണ് പ്രചരിപ്പിച്ച ത് എന്നാരോപിച്ചായിരുന്നു പോസ്റ്ററുകള്‍ പതിച്ചത്. ഐ.പി.സി 290 പ്രകാരമാണ് കേസെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.